ഗോസിപ്പുകൾക്ക് വിരാമം; പ്രഭുദേവ വിവാഹിതനായി; വധു ബിഹാർ സ്വദേശി

prabhu-deva-wedding
SHARE

ഗോസിപ്പുകൾക്കെല്ലാം വിരാമമിട്ട് നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാർ സ്വദേശിയായ വധു ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി നോക്കുന്നു എന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തു. പ്രഭുദേവയുടെ മുംബൈയിലുള്ള  വസതിയിൽ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്.  സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും  വിവാഹിതരാകുകയുമായിരുന്നു. റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. 2011ൽ ഇരുവരും വേർപിരിഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...