‘ഈ നടിയെ എങ്ങനെ കണ്ടെത്തി?’; അപർണയെ കുറിച്ച് വിജയ് ദേവരക്കൊണ്ട

vijay-suriya-aparana
SHARE

സൂര്യ ചിത്രം സൂരരൈ പോട്ര് വമ്പൻ പ്രശംസകൾ നേടി മുന്നേറുകയാണ്. അപർണ ബാലമുരളിയും ഉർവശിയുടെയും അതിഗംഭീരപ്രകടനം ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ഇപ്പോൾ നടൻ വിജയ് ദേവരക്കൊണ്ടയും അപർണയെ പ്രശംസിച്ച് രംഗത്തെത്തി. ‘എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്?’ എന്നാണ് വിജയ് ചോദിക്കുന്നത്.

ട്വിറ്ററിലൂടെയാണ് വിജയ് തന്റെ അഭിപ്രായം പ്രകടമാക്കിയത്. ‘സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പെര്‍ഫോര്‍മറാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്‍ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാൻ അദ്ഭുതപ്പെടുന്നു. എത്ര യാഥാർഥ്യത്തോടെയാണ് ഇവർ അഭിനയിച്ചിരിക്കുന്നത്.’

ഒരു സംവിധായികയെന്ന നിലയില്‍ നിങ്ങളുടെ കഴിവിനെയും ഞാൻ അഭിനന്ദിക്കുന്നു. ജി.വി പ്രകാശ് കുമാറിന്റെ സംഗീതത്തെയും അഭിനന്ദിക്കുന്നുവെന്നും വിജയ് ദേവരക്കൊണ്ട ട്വിറ്ററിൽ കുറിച്ചു. യഥാർഥ കഥയുമായി എത്രത്തോളം സത്യസന്ധത പുലർത്തിയെന്നോ എത്രമാത്രം ഫിക്‌ഷനെന്നോ എനിക്ക് അറിയില്ല. ക്യാപ്റ്റന്റെ സിംപ്ലി ഫ്ലൈ എന്ന ബുക്ക് വായിച്ചാൽ കൂടുതൽ അറിയാമെന്നും വിജയ് ട്വീറ്റ് ചെയ്തു. 

സിനിമയെയും ബൊമ്മിയെയും സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരുപാട് പേരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും അപർണ ബാലമുരളി ട്വിറ്ററിലൂടെ പറഞ്ഞു.

എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി.ആര്‍. ഗോപിനാഥന്റെ ജീവിതമാണ് ഈ ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. സൂര്യ, അപർണ ബാലമുരളി, ഉർവശി, പരേഷ് റാവൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...