മോഹൻലാലിന് ദുബായിൽ പുതിയ വീട്; വിസ്മയം നിറച്ച് താരം; ചിത്രങ്ങൾ

lal-dubai-home
SHARE

ദൃശ്യം 2  ചിത്രീകരണം അവസാനിച്ചശേഷം മോഹൻലാൽ നേരെ പറന്നത് ദുബായിലേക്കാണ്. ഐപിഎൽ ഫൈനൽ വേദിയിൽ താരത്തെ കണ്ടപ്പോഴാണ് യാത്രയുടെ സസ്പെൻസ് പുറത്തായത്. എന്നാൽ അതിനൊപ്പം മറ്റൊരു കൗതുകവും മോഹൻലാലിനെ കാത്ത് അവിടെ ഉണ്ടായിരുന്നു. ദുബായിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. അതിന്റെ ഗൃഹപ്രവേശനത്തിന് കൂടിയാണ് താരവും ഭാര്യ സുചിത്രയും ദുബായിലേക്ക് പറന്നത്. ആർപി ഹൈറ്റ്‌സിലാണ് ലാലേട്ടന്റെ പുതിയ അപാർട്മെന്റ്.

ദുബായിലെ ഏറ്റവും ആകർഷകമായ ലൊക്കേഷനിലാണ് ആർപി ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. 50 നിലകളിലായി 300 മീറ്ററാണ് കെട്ടിടത്തിന്റെ ഉയരം. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് കോംപ്ലക്‌സായ ദുബായ് മാളിന്റെ തൊട്ടടുത്താണ് ഈ അപാർട്മെന്റ് കോംപ്ലക്സ്. 1.3 മില്യൻ ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. എന്നുവച്ചാൽ കുറഞ്ഞത് 2.6 കോടി രൂപ.  പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർപി ഹൈറ്റ്സ്.

പുതിയ വീട്ടിലെ ആദ്യ അതിഥി മോഹൻലാലിന്റെ ആദ്യ സിനിമയായ തിരനോട്ടത്തിന്റെ സംവിധായകനും ബാല്യകാല സുഹൃത്തുമായ അശോക് കുമാറും കുടുംബവുമായിരുന്നു. അശോകിന്റെ ഭാര്യ ബീന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചിത്രങ്ങളിൽ മനോഹരമായ വോൾപേപ്പറുകളും വുഡൻ ഫ്ളോറിങ്ങും വിശാലമായ ബാൽക്കണിയുമെല്ലാം കാണാം. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാൽ തൊട്ടടുത്തായി ബുർജ് ഖലീഫ കാണാം. സമീപം താമസിക്കുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെയും കുടുംബത്തെയും മോഹൻലാൽ  കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. 2011 ൽ താരം ബുർജ് ഖലീഫയിൽ ഫ്ലാറ്റ് വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ചെന്നൈയിൽ കടൽത്തീരത്തോട് ചേർന്ന വീട്ടിലാണ് മോഹൻലാൽ ലോക്ഡൗൺ കാലം ചെലവഴിച്ചത്. എറണാകുളത്തും താരത്തിന് വീടുണ്ട്. എളമക്കരയിലെ വീട്ടിൽ കൃഷി ചെയ്യാനും താരം സമയം വിനിയോഗിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...