സൂരരൈ പോട്ര് പരാജയം; വിമര്‍ശിച്ച് വിഡിയോ; ആളാകാനെന്ന് പ്രേക്ഷകര്‍

suriya-ott-rls
SHARE

ഹൃദയത്തെ തൊടുന്ന രംഗങ്ങളുമായി നെടുമാരന്‍ തകര്‍ത്താടിയപ്പോള്‍ പ്രേക്ഷകര്‍ സൂരരൈ പോട്ര് സിനിമയെ ചേര്‍ത്തുപിടിച്ചു. ചിത്രം ഇറങ്ങിയ അന്നു മുതല്‍ പ്രശംസകളുടെ ആകാശത്തായിരുന്നു നായകന്‍ സൂര്യയും അണിയറപ്രവര്‍ത്തകരും. ഇതിനിടെ ചിത്രത്തെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത മലയാളി യുവാവിന്റെ വിഡിയോ വിമര്‍ശനങ്ങളും ഡിസ്‌ലൈക്കുകളും ഏറ്റുവാങ്ങി. ദ മല്ലു അനലിസ്റ്റ് എന്ന യു ട്യൂബ് പേജിലാണ് യുവാവ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. 

പ്രവചനാതീതമായ ചിത്രത്തിന്റെ കഥയാണ് ആസ്വാദനത്തെ ബാധിക്കുന്ന പ്രധാനഘടകമെന്ന് യുവാവ് വിഡിയോയിൽ പറയുന്നു. കഥയിലെ സർപ്രൈസ് ഇല്ലായ്മയെ തരണം ചെയ്യാനാകുന്ന പുതുമയുള്ള സീനുകളും സിനിമയിലില്ലെന്നും അക്കാര്യത്തിൽ ചിത്രമൊരു പരാജയമാണെന്നാണ് തനിക്കു തോന്നുന്നതെന്നും യുവാവ് പറയുന്നു. 

യുവാവിന്റെ കാഴ്ചപ്പാടിനെതിരെ രൂക്ഷപ്രതികരമാണ് വന്നത്.  ഇത്രയ്ക്കു മോശം പറയാൻ മാത്രം സിനിമയിൽ ഒന്നുമില്ലെന്നും ആളാകാനുള്ള അടവ് മാത്രമാണ് ഇതെന്നുമാണ് പലരുടേയും കമന്റുകൾ. 

മരണക്കിടക്കയിൽ കിടക്കുന്ന അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ പോകുന്ന മാരന് അതിന് വേണ്ടിയുള്ള പണം തികയാതെ വരുമ്പോൾ എയർപോർട്ടിലുള്ള മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നത് ഇമോഷണൽ ഡ്രാമയായി മാത്രമേ കാണാനാകു എന്നാണ് യുവാവ് പറയുന്നത്.അച്ഛന്റെ അന്ത്യ കർമങ്ങൾ എല്ലാം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞു വീട്ടിൽ എത്തിയ മകനോട് അമ്മ പറയുന്നതും ‌ഇതേരീതിയിൽ ആയിപ്പോയെന്നും യുവാവ് കുറ്റപ്പെടുത്തുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...