അയ്യപ്പനും കോശിയിലും ഒരു നായകന്‍ മതി; തിരക്കഥ മാറ്റണമെന്ന് പവന്‍ കല്യാണ്‍; റിപ്പോര്‍ട്ട്

ayyappan-thelugu
SHARE

സച്ചി സംവിധാനം െചയ്ത് പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുക പവൻ കല്യാൺ ആണ്.സാ​ഗർ ചന്ദ്ര സംവിധാനം ചെയ്യുമെന്നാണ് വാര്‍ത്തകള്‍.

തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോൾ തിരക്കഥ പൂർണമായി മാറ്റാൻ പവൻ കല്യാൺ നിർദ്ദേശം നൽകിയെന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ അണിയറപ്രവർത്തകരോട് അറിയിച്ചിട്ടുണ്ട്. . മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കോശിയെന്ന കഥാപാത്രത്തെ തെലുങ്കിൽ വില്ലനായി അവതരിപ്പിക്കാനാണ് നിർദ്ദേശം. ത്രിവിക്രമാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത്. സിത്താര എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ നാഗ വസ്മിയാണ് നിർമ്മാണം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...