'ദേ കാള്‍ മീ മാസ്റ്റര്‍'‍; വെടിക്കെട്ട് തീര്‍ത്ത് മാസ്റ്റര്‍ ടീസര്‍; ആവേശത്തിലേറി ആരാധകര്‍

vijay-master
SHARE

വിജയ് ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി മാസ്റ്ററിന്റെ ടീസര്‍. ആവേശത്തിലേറ്റിയാണ് ഇന്ന് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ തീയറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് മാസ്റ്റര്‍ ടീസര്‍ പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്യേണ്ട ചിത്രം കോവിഡ് മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ടീസര്‍ റിലീസായി നിമിഷങ്ങള്‍ക്കം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്‍യുടെ 64ാമത്തെ ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്. ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ഡല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...