പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു; വധു സഹോദരിയുടെ മകള്‍ ?

prabudeva
SHARE

അതിവേഗ നൃത്തച്ചുവടുകളുമായി പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന നടനാണ് പ്രഭുദേവ. വളര്‍ച്ചക്കൊപ്പം വിവാദങ്ങളും താരത്തെ അനുഗമിച്ചു. പ്രഭുദേവയുടെ പ്രണയവും പ്രണയത്തകര്‍ച്ചയും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 

റംലത്തായിരുന്നു താരത്തിന്റെ ആദ്യഭാര്യ. ഇവര്‍ക്കു രണ്ടു ആണ്‍കുട്ടികളുണ്ട്. പിന്നീടായിരുന്നു നടി നയന്‍താരയുമായുള്ള ബന്ധം. ഇതോടെ ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടി. ഏറെക്കാലം നയന്‍താരയുമായുള്ള ബന്ധം തുടര്‍ന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സഹോദരിയുടെ മകളുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...