പുത്തൻ മേക്ക്ഓവറിൽ സൂപ്പർ 4; നിഷ്കളങ്കതയും കുസൃതിയുമായി വിധികർത്താക്കൾ

super-4-childrens-day
SHARE

സൂപ്പർ 4 സീസൺ 2 ന് പുതുപുത്തൻ മേക്ക് ഓവർ. ശിശുദിന, ദീപാവലി സ്പെഷ്യൽ എപ്പിസോഡുകൾ സംപ്രേക്ഷണത്തിന് ഒരുങ്ങിക്കഴിഞ്ഞു. ശിശുദിനവും ദീപാവലിയും ഇത്തവണ ഒന്നിച്ചെത്തുമ്പോൾ രണ്ടും ആഘോഷമാക്കുകയാണ് സൂപ്പർ ഫോർ വേദി. 

സ്കൂള്‍ കുട്ടികളുടെ യൂണിഫോമിലാണ് ശിശുദിന സ്പെഷ്യൽ എപ്പസോഡിൽ വിധികർത്താക്കളായ വിധു പ്രതാപ്, ജ്യോത്സന, സിതാര കൃ‌ഷ്ണകുമാർ, റിമി ടോമി എന്നിവരും അവതാരകരായ വിദ്യ, വിജയ് എന്നവരും എത്തുന്നത്. തുടർന്നുള്ള ദീപാവലി സ്പെഷ്യൽ എപ്പിസോ‍ഡിൽ എത്‍നിക് ഗെറ്റപ്പിലും എത്തുന്നു.

super-4-diwali

നിഷ്കളങ്ക വർത്തമാനങ്ങളും കുസൃതിയും നിറഞ്ഞ ടീസർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 

സൂപ്പർ ഫോർ സീസൺ 2 വിന്റെ സംപ്രേക്ഷണ സമയത്തിലും മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ ശനി, ഞായര്‍ ദിവസങ്ങളിൽ രാത്രി 7 മണിക്കായിരിക്കും സൂപ്പര്‍ 4 പ്രേക്ഷകരിലേക്കെത്തുക. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...