ആ രംഗങ്ങളിൽ കരച്ചിലടക്കാനായില്ല: സുരരൈ പോട്രിലെ ഞാൻ: ക്യാപ്റ്റന്‍ ഗോപിനാഥ്

surarai-potru-captian-gopinath
SHARE

മാരനെയും ബൊമ്മിയെയും ആകാശത്തോളമുള്ള അവരുടെ സ്വപ്നങ്ങളും തിയേറ്ററില്‍ കാണാനാകാത്തതിന്റെ നിരാശയാണ് സുരരൈ പോട്ര് കണ്ടവരിലേറെയും പങ്കുവെയ്ക്കുന്നത്. തിയേറ്റർ അനുഭവം നഷ്ടമായെങ്കിലും ആസ്വാദനത്തിന്റെ പുത്തൻ ശീലങ്ങളിലൂടെ പ്രേക്ഷകർ സിനിമ ഏറ്റെടുത്തു കഴിഞ്ഞു. ബജറ്റ് എയർലൈൻ എന്ന സ്വപ്നം പ്രാവർത്തികമാക്കിയ എയർഡക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം. 

സിനിമ കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയവരിൽ ക്യാപ്റ്റൻ ഗോപിനാഥുമുണ്ട്. ''ഭാവന കൂടി ഇടകലർന്ന ചിത്രമാണിത്. എങ്കിലും എന്റെ ആത്മകഥയുടെ സത്ത ചോർന്നുപോകാതെയാണ് ആവിഷ്കരണം. ചില രംഗങ്ങളിൽ ഓർമകള്‍ തിരികെ തന്നു. ചിലപ്പോൾ കരച്ചിലും. ചിലപ്പോൾ ചിരിയും അടക്കാനായില്ല'', ക്യാപ്റ്റൻ ഗോപിനാഥ് ട്വീറ്റ് ചെയ്തു. 

തന്റെ ഭാര്യ ഭാർഗവിയെ സ്ക്രീനിൽ അവതരിപ്പിച്ച മലയാളി താരം അപര്‍ണ ബാലമുരളിയുടെ പ്രകടനത്തെയും ക്യാപ്റ്റൻ ഗോപിനാഥ് പ്രശംസിച്ചു. മനോധൈര്യമുള്ള അനുകമ്പയുള്ള, ഭയമില്ലാത്ത എല്ലാ ഗ്രാമീണ സ്ത്രീകൾക്കും, പ്രത്യേകിച്ച് സ്വപ്രയ്തനത്താൽ സംരംഭകരാകാൻ ശ്രമിക്കുന്നവർക്ക് പ്രചോദനമാകുന്ന കഥാപാത്രമാണിതെന്നും അദ്ദേഹം കുറിച്ചു. 

പുരുഷകേന്ദ്രീകൃതമായ ഒരു കഥയിൽ അപര്‍ണ ചെയ്ത കഥാപാത്രത്തിന് പ്രധാന്യം കൊടുത്ത സംവിധായികയുടെ മികവിനെയും അദ്ദേഹം പ്രശംസിച്ചു. 

എയർ ഡക്കാൻ എന്ന സംരഭത്തിലൂടെ ഇന്ത്യയിൽ ബജറ്റ് എയർലൈൻസ് എന്ന ആശയം പ്രാവർത്തികമാക്കിയ വ്യക്തിയാണ് ക്യാപ്റ്റൻ ജി.ആർ ഗോപിനാഥ്.  പ്രതിസന്ധിയിലായി. പിടിച്ചു നിൽക്കാനാവാതെ വന്നതോടെ എയർ ഡക്കാനെ മദ്യരാജാവായ വിജയ് മല്യയ്ക്ക് വിൽക്കുകയായിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...