ദുബായിൽ മോഹൻലാലിനൊപ്പം സുചിത്രയും; ബുര്‍ജ് ഖലീഫയ്ക്ക് മുന്നിലെ ചിത്രം; വൈറൽ

mohanlal-suchithra
SHARE

ജീത്തു ജോസഫിന്റെ ദൃശ്യം 2 സെറ്റില്‍ നിന്ന് സൂപ്പർ താരം മോഹൻലാൽ പറന്നത് ദുബായിലേക്കായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഫൈനലില്‍ അതിഥിയായി മോഹൻലാൽ പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പമുളള മറ്റൊരു ചിത്രം കൂടി പുറത്തു വന്നിരിക്കുകയാണ്. സുചിത്രയും അടുത്ത സുഹൃത്തായ സമീര്‍ ഹംസയും താരത്തിനൊപ്പം ദുബായിലുണ്ട്.

ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്നും മൂന്ന് പേരും ചേര്‍ന്ന് എടുത്ത ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ പ്രചരിക്കുന്നത്. ദൃശ്യം 2 ചിത്രീകരണത്തിന് ശേഷം കുറച്ചുദിവസം ദുബായില്‍ ചെലവഴിക്കാനാണ് ലാലും സുചിത്രയും എത്തിയിരിക്കുന്നത്. ദുബായില്‍ നിന്നും തിരിച്ചെത്തിയ ശേഷം അടുത്ത സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ചിത്രമായാരിക്കും അടുത്തത് എന്നാണ് സൂചനകൾ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...