രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും പുതിയ സിനിമ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

kamalhassan
SHARE

രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും പുതിയ സിനിമ പ്രഖ്യാപിച്ചു നടന്‍ കമല്‍ഹാസന്‍. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറച്ചതിനു തൊട്ടുപിറകെയാണു  പുതിയ ചിത്രത്തിന്റെ പേരും ടീസറും പുറത്തുവിട്ടത്. വിക്രമെന്നു പേരിട്ട  ചിത്രത്തിന്റെ ഷൂട്ടിങ് ദീപാവലിക്കുശേഷം ചെന്നൈയില്‍ തുടങ്ങും. കമല്‍ഹാസന്റെ 232 ാമത്തെ ചിത്രമാണിത്.

സിനിമയും രാഷ്ട്രീയവും രണ്ടാണെന്നു പറയുന്ന ഉലകനായകന്‍ ഏതു തിരക്കിനിടയിലും സിനിമയെ കൈവിടില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്  മക്കള്‍ നീതി മയ്യം പ്രചാരണം തുടങ്ങിയിട്ടു ദിവസങ്ങളായി.അതിനിടെയ്ക്കാണു ജന്മദിനത്തോടനുബന്ധിച്ചു പുതിയ സിനിമയുടെ പേരു പ്രഖ്യാപിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വിക്രത്തിന്റെ ടീസറും പുറത്തിറക്കി.

റോ ഏജന്റായാണ് കമല്‍ ചിത്രത്തിലെത്തുന്നത്. വിളിച്ചുവരുത്തി സമൂഹത്തിലെ ക്ഷുദ്രശക്തികളെയെല്ലാം ഇല്ലാാക്കുന്നതണു ് ടീസര്‍. 1986 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രത്തിന്റെ പേരു തന്നെയാണ് പുതിയ ചിത്രത്തിനെന്നതും പ്രത്യേകതയാണ്.ദീപാവലിക്കുശേഷം ഈ മാസം തന്നെ ചിത്രീകരണം തുടങ്ങും. കമല്‍ ഹാസന്റെ  നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസാണ് നിര്‍മാതാക്കള്‍

MORE IN KERALA
SHOW MORE
Loading...
Loading...