ഗോവയിലെ ഡാമിൽ പൂനം പാണ്ഡെയുടെ അശ്ലീല വിഡിയോ ഷൂട്ട്; വിവാദം, പരാതി

punam-goa-shoot
SHARE

നടിയും മോഡലുമായി പൂനം പാണ്ഡെ ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കെതിരെ രോഷം കത്തുന്നു. ഗോവയിൽ നടി നടത്തിയ വിഡിയോ ഷൂട്ടിങാണ് വിവാദമാകുന്നത്. ഗോവയിലെ കനകോണയിലെ ചാപോളി ഡാമിലാണ് വിഡിയോ ചിത്രീകരിച്ചത്. ഇതിൽ നഗ്നതാ പ്രദർശനം അടക്കം നടത്തിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് അശ്ലീല വിഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതിന് നടിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. 

ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഈ വിഡിയോ ഗോവയിൽ വൈറലാണെന്നും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമിൽ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദം ശക്തമാക്കുന്നു. ഇതിന് പിന്നാലെ വിവാദ വിഡിയോ താരം പേജിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്റുമായ ദുർദാസ് കാമത്ത് ആവശ്യപ്പെട്ടു.

View this post on Instagram

This was fun. 💋

A post shared by Poonam Pandey Bombay (@ipoonampandey) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...