വിവാഹവേദിയിൽ ഡാൻസുമായി കൂട്ടുകാരികൾ; മൃദുല മുരളിയുടെ വിവാഹവിഡിയോ

mrudula-murali-wedding-video.jpg.image.845.440
SHARE

നടി മൃദുല മുരളി വിവാഹിതയായി. നിതിൻ വിജയനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയിൽ പ്രവർത്തിക്കുകയാണ് നിതിൻ. ഇരുവരുടെയും വിവാഹവിഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.

നടി രമ്യാ നമ്പീശന്‍, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സയനോര ഫിലിപ്പ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഡാൻസ് കളിച്ചാണ് സുഹൃത്തുക്കളായ ഇവർ വധൂവരന്മാരെ വരവേറ്റത്. വിവാഹത്തിന് എത്താത്ത സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്തോഷം പങ്കുവച്ചു. ഭാവന, ഷഫ്‌ന നിസാം, ശില്‍പ ബാല എന്നിവരും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.  ആഘോഷമായി നടന്ന ചടങ്ങിൽ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ എന്നിവരും പങ്കെടുത്തിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

അയാൾ ഞാനല്ല , എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശിഖാമണി എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...