'ഉർവശിമേനകരംഭതിലോത്തമ'; ആരാകും മികച്ച ഓൺലൈൻ നർത്തകി; മൽസരം

umrt-23
SHARE

കോവിഡ് കാലത്ത് ഓൺലൈൻ ന‍ൃത്ത മൽസരവുമായി പ്രശസ്ത സിനിമാതാരവും നർത്തകിയുമായ അഞ്ജു അരവിന്ദ്. അഞ്ജു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള A3D (അഞ്ജു അരവിന്ദ് അക്കാഡമി ഓഫ് ഡാൻസ്) കണ്ണൂർ ടാലെന്റ്സുമായി ചേർന്നാണ് മൽസരം സംഘടിപ്പിക്കുന്നത്.

30 വയസ്സ് തികഞ്ഞ ലോകത്തിലെ ഏത് കോണിലുള്ള മലയാളി വനിതകൾക്കും ഈ ക്ലാസിക്കൽ/സെമി ക്ലാസിക്കൽ മത്സരത്തിൽ പങ്കെടുക്കാം.

വിജയികളാവുന്ന നാലുപേരെ കാത്ത് 5000 രൂപ വീതം സമ്മാനവും, മറ്റു ചില സർപ്രൈസുകളും ഉണ്ട്. മത്സരത്തിലേക്ക് യോഗ്യത നേടാനായി 30 സെക്കന്റ് ദൈർഘ്യമുള്ള ക്ലാസിക്കൽ/സെമി ക്ലാസിക്കൽ ഡാൻസ് വീഡിയോ ഒക്ടോബർ 31 ന് മുമ്പായി +91 8453 365 365 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ്  ചെയ്യുക.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...