അഭ്യൂഹം തള്ളി; ഒരിക്കലും ബിജെപിയിൽ ചേരില്ല; വ്യക്തമാക്കി വിജയ്‍യുടെ അച്ഛൻ

vijay-bjp
SHARE

സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് തമിഴ്നാട്.  തമിഴ് സൂപ്പർതാരം വിജയ്‍യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ ബിജെപിയിലേക്ക് എന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ചന്ദ്രശേഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.  ഉടൻ രാഷ്ട്രീയത്തിൽ  കാരണവശാലും ബിജെപിയിൽ ചേരില്ലെന്ന് എസ്.എ ചന്ദ്രശേഖർ പറഞ്ഞതായാണ് റിപ്പോർട്ട്. അത്തരം വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ന്യൂസ് മിനുട്ടിനോട് അദ്ദേഹം വ്യക്തമാക്കുന്നു.

2017–ൽ പുറത്തിറങ്ങിയ വിജയ് മെർസൽ എന്ന ചിത്രം വലിയ വിവാദമായിരുന്നു. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതിനും ആരോഗ്യ വ്യവസ്ഥയ്ക്കും എതിരെ ചിത്രത്തിൽ പരാമർശം ഉണ്ടായി എന്ന് ആരോപിച്ച് വിജയ്ക്കെതിരെ വിമർശനം ഉണ്ടായി. വിജയിയുടെ മതം വരെ ചർച്ചയാക്കി.

2018–ൽ സർക്കാരിന്റെ പ്രൊമോഷൻ വേളയിൽ വിജയ് പറഞ്ഞത് ഈ സിനിമയിൽ ഞാൻ മുഖ്യമന്ത്രിയല്ലെന്നും, മുഖ്യമന്ത്രിയായാൽ ഒരിക്കലും അഭിനയിക്കില്ലെന്നുമാണ്. അഴിമതി ഇല്ലാതാക്കി എങ്ങനെ ഒരു മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാമെന്ന് ഞാൻ കാണിച്ചു തരുെമന്നും വിജയ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പ് വിജയ്ക്കെതിരെ റെയ്ഡ് നടത്തിയ വാര്‍ത്തയും വന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...