പ്രാർത്ഥന ഇന്ദ്രജിത് ബോളിവുഡിലേക്ക്; അരങ്ങേറ്റം ഗോവിന്ദ് വസന്തയ്ക്കൊപ്പം 'രേ ബാവ്‍രേ' പാടി

SHARE
prarthana-wb

പ്രാർത്ഥന ഇന്ദ്രജിത് ‘രേ ബാവ്‌രേ’ പാടി ബോളിവുഡിലേക്ക്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. അതും തെന്നിന്ത്യൻ യുവസംഗീതസംവിധായകരിൽ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയുടെ ഈണത്തിൽ! ആരും ഇഷ്ടപ്പെട്ടു പോകുന്ന മെലഡിയാണ് പ്രാർത്ഥന പാടിയ 'രേ ബാവ്‍രേ'. ഗോവിന്ദ് വസന്തയ്ക്കൊപ്പമുള്ള ഡ്യൂവറ്റ് ആയാണ് ഗാനം സിനിമയിലെത്തുന്നത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ. 

മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. പ്രാർത്ഥനയുടെ ആദ്യ ബോളിവുഡ് ഗാനത്തെ പ്രശംസിച്ച് പൃഥ്വിരാജ് രംഗത്തെത്തി. 'എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ' എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിലുള്ള സന്തോഷം ഇന്ദ്രജിത്തും പൂർണിമയും ആരാധകരുമായി പങ്കിട്ടു. 

മോഹൻലാൽ എന്ന ചിത്രത്തിൽ 'ലാലേട്ടാ ലാ ലാ ലാ' എന്ന ഗാനം പാടിയാണ് പ്രാർത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. ആദ്യ ഗാനം തന്നെ സൂപ്പർ ഹിറ്റായിരുന്നു. തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പിന്നണിയിൽ സ്വരമായി. സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാർ ചെയ്യുന്ന ചിത്രമാണ് 'തായിഷ്'. സീ5 സ്റ്റു‍ഡിയോ ആണ് ചിത്രം നിർമിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...