കാൽ നൂറ്റാണ്ട് പിന്നിടുന്ന രാജ്- സിമ്രൻ പ്രണയം; ഡിഡിഎൽജെ @ 25

ddlj-wb
SHARE

ഷാരൂഖ് കജോള്‍ ജോഡി അനശ്വരമാക്കിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ പ്രദര്‍ശനത്തിനെത്തിയിട്ട് ഇന്ന് 25 വര്‍ഷം. ഇന്ത്യക്കാര്‍ ഏറ്റവുമധികം കണ്ട ചിത്രമെന്ന ഷോലെയുടെ റെക്കോഡ് തകര്‍ത്ത് 1,251 ആഴ്ച ഒരു തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണിത്. 

ഇന്ത്യന്‍ സിനിമയില്‍ പ്രണയത്തിന്റെ താജ്മഹല്‍ കെട്ടുകയായിരുന്നു രാജും സിമ്രനും DDLJയിലൂടെ. വില്ലന്‍ പരിവേഷത്തില്‍ നിന്ന് ഷാരൂഖും പ്രണയനായികയായി കജോളും മുഖം മാറുകയായിരുന്നു. 1995 ഒക്ടോബര്‍ 20ന് yash raj filmsന്റെ ബാനറില്‍ മഞ്ഞപൂത്ത കടുക് പാടത്തുനിന്നൊരു മനോഹര പ്രണയനിലാവായി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ പ്രദര്‍ശനത്തിനെത്തി. 90കളിലെ യുവത്വത്തെ പ്രണയവിവാഹത്തിന് ധൈര്യപ്പെടുത്തിയ സിനിമയെന്ന് നിരൂപകര്‍ പലവട്ടം പറഞ്ഞു.

ആദിത്യ ചോപ്ര എന്ന സംവിധായന്റെ അരങ്ങേറ്റമായിരുന്നു ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ. പ‍ഞ്ചാബിലെ കടുക് പാടങ്ങളും  സ്വിറ്റ്സര്‍ലന്റിലെ ടുളിപ്സ് പൂങ്കാവനവും തന്റെ ലെന്‍സിലൂടെ ഒപ്പിയെടുത്ത് പ്രണയിതാക്കളുടെ മനസിലേക്കെത്തിച്ചു ഛായാഗ്രാഹകന്‍ മന്‍മോഹന്‍ സിങ്്. 90കളിലെ കാമ്പസുകള്‍ പാടി നടന്നു ജതിന്‍ ലളിത് ഒരുക്കി ലതാജിയും ആശാ ഭോസ്ലെയും കുമാര്‍ സാനുവും ആലപിച്ച പ്രണയസുന്ദര ഗാനങ്ങള്‍. 

അമരീഷ് പുരിയെന്ന പരുക്കന്‍ അച്ഛനെ ഇന്നും പ്രണയിതാക്കള്‍ ഭയക്കുന്നു. അനുപം ഖേറിനേപോലൊരച്ഛനാണ് അവരുടെ ആശ ഇന്നും. അത്രമേല്‍ ഇന്ത്യന്‍ സിനിമ പ്രേമികളെ പിടിച്ചിരുത്തിയ പടമായിരുന്നു അത്. അതിന്റെ തെളിവാണ് റെക്കോഡ് സൃഷ്ടിച്ച കലക്ഷനും വാരിക്കൂട്ടിയ അവാര്‍ഡുകളും. 

മറാത്ത മന്ദിര്‍ എന്ന മുംബൈയിലെ തിയറ്ററില്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ പ്രദര്‍ശിപ്പിച്ചത് 1251 ആഴ്ചയാണ്. 46 വര്‍ഷക്കാലം ആ തിയറ്ററില്‍ ജോലിചെയ്ത ഒരാള്‍ ഈ ചിത്രം കണ്ടത് 9000 തവണ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...