കാമ്പസ് സൗഹൃദം പാട്ടായി; ഓർമകളിലേക്ക് തിരികെ നടത്തി 'ബീയിങ് സൗഹൃദം'

musical-album
SHARE

കാമ്പസ് കൂട്ടുകെട്ടിനെ പാട്ടിലാക്കി ബിയിങ് സൗഹൃദം. സൗഹൃദത്തിനെ സംഗീതരൂപത്തിൽ അവതരിപ്പിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. മേലെ മാരിവിൽ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് ശ്രദ്ധേയമാകുന്നത്. ഈ മനോഹര സംഗീതാവിഷ്കാരം സംവിധാനം ചെയ്തിരിക്കുന്നത് ശശിധരൻ ലേഖയാണ്. അതുൽ ജോണിന്റെ വരികൾക്ക് അഭിജിത് ആർ എസ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത് അയ്റാനാണ്.

അങ്കിത് ഹരികൃഷ്ണൻ, ഗായത്രി മയൂര, അഭിജിത് യു.ബി, സാവിത്രി മയൂര, അഭിജിത് ആർ‌.എസ് എന്നിവരാണ് അഭിനേതാക്കൾ. ഗാനത്തിന്റെ ഛായാഗ്രഹണവും സംവിധായകന്‍ വേണുവാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രാജേഷ് ജയകുമാറിന്റേതാണ് എഡിറ്റിങ്. കോളജ് ജീവിതത്തിന്റെ ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക് എന്നാണ് ഈ വിഡിയോക്ക് ലഭിക്കുന്ന കമന്റുകൾ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...