'നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും'; പിന്തുണയുമായി ബെന്യാമിൻ

benyamin-wcc
SHARE

ഡബ്ല്യുസിസി അംഗങ്ങളായ പാർവ്വതിക്കും പദ്മപ്രിയയ്ക്കും രേവതിക്കും പിന്തുണ പ്രഖ്യാപിച്ച് എഴുത്തുകാരനായ  ബെന്യാമിൻ. ഫെയ്സ്ബുക്കില് എഴുതിയ കുറിപ്പിലാണ് പിന്തുണ.  കാര്യസാധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെ ഇരയായ പെൺകുട്ടിയെ ചേർത്തുപിടിക്കാനും ധീരമായ നിലപാടിൽ ഉറച്ചു നിൽക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകൾക്ക് ബിഗ് സല്യൂട്ട്. ലിംഗനീതിയും സമത്വവും ഉറപ്പുവരുത്തുന്നതിന് പൊതുജന പിന്തുണ ഇവര്‍ക്ക് ആവശ്യമുണ്ട്- ബെന്യാമിൻ  പറയുന്നു. 

ആക്രമിക്കപ്പെട്ട നടിക്കെതിരായ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ ഡബ്ല്യുസിസി ഭാരവാഹികൾ രംഗത്തുവന്നിരുന്നു. രേവതിയും പ‍ദ്മപ്രിയയും അമ്മ സംഘടനയ്ക്കയച്ച തുറന്ന കത്തിൽ അമ്മ മൗനം വെടിയണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് പിന്തുണയുമായി കൂടുതൽ പേര് രംഗത്തെത്തുന്നത്.

കുറിപ്പ് വായിക്കാം: കാര്യസാധ്യതകളുടെ മാത്രം ഈ ലോകത്ത് വരും വരായ്കകളെക്കുറിച്ച് ആലോചിക്കാതെ ഇരയായ പെൺകുട്ടിയെ ചേർത്തു പിടിക്കാനും ധീരമായ നിലപാടിൽ ഉറച്ചു നിൽക്കാനും കരുത്ത് കാണിച്ച ഈ മൂന്നു വനിതകൾക്ക് ബിഗ് സല്യൂട്ട്. ലിംഗനീതിയും സമത്വവും ഉറപ്പു വരുത്തുന്നതിന് പൊതുജന പിന്തുണ ഇവർക്ക് ആവശ്യമുണ്ട്. പാർവതി, രേവതി, പദ്മപ്രിയ... മുന്നോട്ട് പോവുക. നിങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...