'ദിഷയെ ക്രൂരമായി ബലാൽസംഗം ചെയ്തു; പിന്നിൽ ഉന്നതൻ'; വാർത്ത വ്യാജം; അറസ്റ്റ്

disha-17
ദിഷ സാലിയാൻ (ഇടത്ത്), വലത്ത് അറസ്റ്റിലായ വിഭോർ
SHARE

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോട് അനുബന്ധിച്ച് വ്യാജകഥകളും ആരോപണങ്ങളും പ്രചരിക്കുന്നതായി പൊലീസ് കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പരത്തിയതിനാണ് ഡൽഹി സ്വദേശിയായ വിഭോർ ആനന്ദിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടിലൂടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട നിരവധി ഗൂഢാലോചനക്കഥകൾ പ്രസിദ്ധീകരിച്ചിരുന്നായി പൊലീസ് വെളിപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയിൽ എത്തിച്ചു.

ജൂൺ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽനിന്നു വീണു മരിച്ച നിലയിലാണ് സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മൃതദേഹം കണ്ടെത്തിയത്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചത്. നടൻ സൂരജ് പഞ്ചോളിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യയും ദിഷ കൊല്ലപ്പെട്ട അന്നു മലാഡിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നതായും ട്വീറ്റുകൾ പ്രചരിച്ചിരുന്നു. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും കഴുത്തിൽ ചങ്ങല കുരുക്കി സുശാന്തിനെ പ്രതിയോഗികൾ വകവരുത്തിയതാണെന്നും ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

സുശാന്തിന്റെ ദുരൂഹമരണത്തിന് പിന്നാലെ എൺപതിനായിരത്തിലധികം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടെന്നും ഇവയിലൂടെ ഗൂഢാലോചനാക്കഥകൾ പ്രചരിക്കുന്നതായും മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...