കെഞ്ചിരയിലൂടെ തേടിയെത്തിയത് അംഗീകാരം; അഭിമാനമായി വിനുഷ

kenchira-16
SHARE

കെഞ്ചിര എന്ന സിനിമയുടെ വിജയത്തില്‍ അഭിമാനിക്കുകയാണ് വയനാട് മാനന്തവാടി ദ്വാരക പത്തില്‍ക്കുന്ന് കോളനിയിലെ വിനുഷ രവി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായ കെഞ്ചിരയിലെ നായികാകഥാപാത്രത്തെ അവതരിപ്പിച്ചത് വിനുഷയാണ്.

ആദിവാസിവിഭാഗക്കാര്‍ നേരിടുന്ന ചൂഷണങ്ങളും പ്രതിസന്ധികളും അവര്‍ തന്നെ പറയുമ്പോള്‍ അതിന്റെ ആഴം കൂടും. ഗോത്രവിഭാഗത്തില്‍ത്തന്നെ പിന്നാക്കം നില്‍ക്കുന്ന പണിയവിഭാഗത്തിലുള്ളവരാണ് സിനിമയില്‍ അഭിനയിച്ചവരില്‍ ഭൂരിഭാഗവും. ഇവരാരും തന്നെ അഭിനയം പഠിച്ചിട്ടില്ല. കെഞ്ചിര ഇവര്‍ക്ക് വെറും സിനിമയല്ല. സിനിമയില്‍ ജീവിക്കുകയായിരുന്നു. പത്തില്‍ക്കുന്ന് കോളനിയിലെ വിനുഷ രവിയാണ് നായികാകഥാപത്രത്തെ അവതരിപ്പിച്ചത്. ആദ്യമായിട്ടായിരുന്നു വിനുഷ കാമറയ്ക്ക് മുന്നിലെത്തിയത്. വിനുഷയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് കെഞ്ചിരയിലെ വേഷം.

പണിയ ഭാഷയില്‍ ആദിവാസി കോളനികളില്‍ തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം. വിനുഷയുടെ അച്ഛന്‍ രവിയും അമ്മ ബിന്ദുവും സഹോദരി വനീതയും വേഷമിട്ടിട്ടുണ്ട്. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ പ്രദര്‍ശന വിഭാഗത്തിലേക്ക് കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വിനുഷയും അച്ഛനും ഗോവയില്‍പ്പോയി അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...