ഊട്ടി യാത്ര കഴിഞ്ഞെത്തി സായി പല്ലവിയും സഹോദരിയും: വിഡിയോ

sai-pallavi-airport.jpg.image.845.440
SHARE

സിനിമാ തിരക്കുകളിൽ നിന്നും ഇടവേള എടുത്ത് സഹോദരിക്കൊപ്പം അവധി ആഘോഷിക്കുകയായിരുന്നു സായി പല്ലവി. ഊട്ടി, കോട്ടഗിരി എന്നിവടങ്ങളിലായിരുന്നു നടി അവധി ചിലവഴിച്ചത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു. അവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ സായി പല്ലവിയുടെ വിഡിയോയും ആരാധകർ ഏറ്റെടുക്കുകയാണ്. സായിക്കൊപ്പം സഹോദരി പൂജ കണ്ണനെയും വിഡിയോയിൽ കാണാം.

നാഗചൈതന്യ നായകനാകുന്ന ലവ് സ്റ്റോറിയാണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ചിരഞ്ജീവി നായകനാകുന്ന ചിത്രമാണ് മറ്റൊരു പ്രോജക്ട്. തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കായ ഈ സിനിമയിൽ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായാകും സായി എത്തുക.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...