പിറന്നാൾ സർപ്രൈസ് കണ്ട് ചിരിയും കരച്ചിലും; ശേഷം അനാഥാലയത്തിലേക്ക് നവ്യയും കുടുംബവും

navya-nair-birthday-celebration.jpg.image.845.440
SHARE

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് നവ്യ നായർ.  മാതാപിതാക്കൾക്കും മകനും സഹോദരനും ഒപ്പം അതിരപ്പള്ളിയിലെ ഒരു റിസോർട്ടിൽ ആയിരുന്നു നവ്യയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. 

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മാതാപിതാക്കളും മകനും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു നവ്യയ്ക്ക് ബര്‍ത്ത് ഡേ പാര്‍ട്ടി ഒരുക്കിയത്.

''ആഘോഷത്തിനായി ഒരുക്കിയ റൂമിലെ ടിവിയിൽ അവർ അത് പ്ലേ ചെയ്തു. ഇതൊക്കെ കണ്ടതോടെ ഞാൻ ആകെ പെട്ടു പോയി.  ഭയങ്കര സന്തോഷമായി.  എന്റെ ഒരു കൂട്ടുകാരിക്ക് കേക്ക് സെയിൽ ഉണ്ട്, ഞാൻ ആ കുട്ടിയോട് ഒരു കേക്ക് ഓർഡർ ചെയ്തിരിക്കുകയായിരുന്നു.  അതും വാങ്ങിപ്പോകാം എന്ന് സഹോദരൻ കണ്ണനോട് ഞാൻ പറഞ്ഞതാണ്, അവൻ പറഞ്ഞു, 'ഓ അതൊന്നും വേണ്ട നമുക്ക് പിന്നെ എപ്പോഴെങ്കിലും ആഘോഷിക്കാം' എന്ന്. ഈ പണിയൊക്കെ ഒപ്പിച്ചു വച്ചിട്ടാണ് ഇതൊക്കെ പറയുന്നതെന്ന് ഞാൻ അറിഞ്ഞോ? സന്തോഷേട്ടൻ വിളിച്ചു വിഷ് ചെയ്തിരുന്നു, എല്ലാം കൂടി മനസ്സ് നിറച്ച ഒരു പിറന്നാൾ.   ഇനി ഞങ്ങൾ ഒരു അനാഥാലയത്തിൽ പോവുകയാണ്.  അവിടെയുള്ളവർക്ക് ഊണ് കൊടുക്കുന്നുണ്ട്,  അവരോടൊപ്പമാണ് ഇന്നത്തെ ഊണ്'', നവ്യ നായർ മനോരമ ഓൺലൈനോട് പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...