ഫെയ്‍സ്ബുക്കിലെ മുഖചിത്രം മാറ്റി വിനയ് ഫോർട്ട്; സജ്‍നക്ക് പിന്തുണ നീളുന്നു

vinay-fort
SHARE

കൊച്ചിയിൽ വഴിയോരക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്ജെൻഡറുടെ ദുരിതകഥ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്. പിന്നാലെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരടക്കം സജ്‍നക്ക് എല്ല പിന്തുണയും വാഗ്ദാവനം ചെയ്ത് രംഗത്തെത്തിയിരുന്നു. നടൻ ജയസൂര്യ ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കുമെന്നും പ്രഖ്യാപിച്ചു. ഫെയ്സ്ബുക്കിലെ മുഖചിത്രം മാറ്റിയാണ് നടൻ വിനയ് ഫോർട്ട് സജ്‍നക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. സജ്‍ന വില്‍ക്കുന്ന ഇലപ്പോതി ഊണിന്റെയും ബിരിയാണിയുടെയും ചിത്രങ്ങളും അവയുടെ വിലയും സജ്‍നയുടെ ഫോൺ നമ്പറും അടങ്ങുന്ന പോസ്റ്ററാണ് വിനയ്‍യുടെ മുഖചിത്രം. നടി റിമ കല്ലിങ്കൽ അടക്കം ഉള്ളവർ ഈ ചിത്രം പങ്കുവെച്ചിരുന്നു. 

കോട്ടയം സ്വദേശി സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വർഷങ്ങൾക്കിപ്പുറം ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവി ഡ് പ്രതിസന്ധിയും തളർത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. പവഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ സജനയും കൂട്ടരും ദുരിതത്തിലായിരുന്നു.മറ്റ് വഴിയോര കച്ചവടക്കാര്‍ ശാരീരികമായും മാനസികമായും തളര്‍ത്തി. പൊലീസും സഹായിച്ചില്ലെന്ന് സജന പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...