എന്തുകൊണ്ട് സുരാജും കനിയും ഫഹദും?; അവാര്‍ഡ് ജൂറി പറഞ്ഞത്

suraj-kani-fahad
SHARE

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട്(ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി) കനി കുസൃതി(ബിരിയാണി) എന്നിവരാണ് മികച്ച നടീനടൻമാർ. മുൻവർഷങ്ങളിലേക്കാൾ കൂടുതൽ ചിത്രങ്ങൾ മത്സരരംഗത്തുണ്ടായിരുന്നു എന്നാണ് ജൂറി പറഞ്ഞത്. ഇതിൽ 50 ശതമാനത്തിലേറെയും ചിത്രങ്ങൾ നവാഗത സംവിധായകരുടേതായിരുന്നു. 

തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളിലൂടെ അവരുടെ ആത്മസംഘർഷങ്ങളെ ഹൃദയസ്പർശിയായി സുരാജ് വെ​ഞ്ഞാറമ്മൂട് അവതരിപ്പിച്ചു എന്നാണ് ജൂറിയുടെ വിലയിരുത്തൽ. 

പാട്രിയാർക്കൽ വ്യവസ്ഥിതിക്കു കീഴെ ദുരിതീജിവിതം നയിക്കേണ്ടി വന്ന പെൺകുട്ടിയുടെ സഹനം തീക്ഷ്ണമായി അഭിനയിച്ചു പ്രതിഫലിപ്പിച്ചതിനാണ് കനി കുസൃതിക്ക് അവാർഡ്. 

അതിഭാവുകത്വമില്ലാതെ ആണധികാരത്തെ ഷമ്മിയിലൂടെ ഫഹദ് അവതരിപ്പിച്ചെന്നും ജൂറി വിലയിരുത്തി. അസ്വാഭാവിക ജീവിത സാഹചര്യങ്ങളില്‍ പെട്ടുഴലുന്ന പെൺകുട്ടിയെ അതീജിവനശ്രമങ്ങളെ ഹൃദസ്പർശിയായി അവതരിപ്പിച്ചതിനാണ് സ്വാസികക്ക് മികച്ച സ്വഭാവനടിക്കുള്ള അവാർഡ‍്.

മറ്റ് അവാർഡുകൾ‍:

റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം

രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിറ

സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്)

കഥാകൃത്ത്: ഷാഹുല്‍ അലിയാര്‍ (വരി), ഛായാഗ്രഹകന്‍: പ്രതാപ് പി.നായര്‍

തിരക്കഥ: ഷിനോയ്, സജാസ് റഹ്മാന്‍(വാസന്തി),

ഗാനരചന: സുജേഷ് ഹരി

പശ്ചാത്തലസംഗീതം: അജ്മല്‍ അസ്ബുല്ല

ഗായകന്‍: നജീബ് അര്‍ഷാദ്

പിന്നണി ഗായിക: മധുശ്രീ നാരായണന്‍ (പറയാതരികെ വന്നെന്റെ)

കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ 

സംഗീതസംവിധായകന്‍: സുശീല്‍ ശ്യാം

സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍നായര്‍, സൗണ്ട് ഡിസൈന്‍: ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോപിനാഥ്

മേക്കപ്: രഞ്ജിത് അമ്പാടി (ഹെലന്‍)

കുമ്പളങ്ങി നൈറ്റ്സ് കലാമൂല്യമുള്ള ജനപ്രിയചിത്രം

കുട്ടികളുടെ ചിത്രം: നാനി

നവാഗതസംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...