മാസ്ക്, നോട്ടം, ചിരി, നടത്തം..;15 സെക്കൻഡ്: ഒന്നൊന്നര ലാൽ വരവ്: വൈറൽ

lal-mass-entry
SHARE

വെറും 15 സെക്കൻഡ് മാത്രം. പക്ഷേ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാണ് ഈ വിഡിയോ. ദൃശ്യം രണ്ടാംഭാഗത്തിന്റെ ലൊക്കേഷനിലേക്ക് തന്റെ പുതിയ കാറിൽ മോഹൻലാൽ എത്തുന്ന വിഡിയോയാണ് ആരാധകരുടെ മനം കവരുന്നത്. 

മാസ്ക് വച്ച് മുഖം മറച്ച് പുറത്തിറങ്ങിയ അദ്ദേഹം, ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് തോൾ ചരിച്ച് നടന്നുപോകുന്ന വിഡിയോ ഏതൊരു മോഹൻലാൽ ആരാധകന്റേയും ഇഷ്ടം നേടുമെന്നുറപ്പാണ്. 

'വരുന്നത് രാജാവാകുമ്പോൾ വരവ് രാജകീയമാകും' എന്ന തലവാചകത്തിൽ വിഡിയോ സൈബർ ലോകം ഏറ്റെടുത്തു. ഇതിനൊപ്പം ലൊക്കേഷനിൽ മോഹൻലാലും മറ്റ് താരങ്ങളുമുള്ള ചിത്രം സംവിധായകൻ ജിത്തു ജോസഫും പങ്കുവച്ചിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...