വിഷാദരോഗം വന്നു; രണ്ടാമത്തെ കുട്ടി എന്ന തീരുമാനം വന്നതിങ്ങനെ: സമീറ

sameera
SHARE

സോഷ്യൽ മീഡിയയിൽ സജീവമായുള്ള താരമാണ് സമീറ റെഡ്ഡി. കുട്ടികളുടെ വിശേഷങ്ങളും കുടുംബകാര്യങ്ങളുമൊക്കെയായി സമീറയെത്തുന്നത് കാത്ത് നിരവധി ആരാധകരും ഇവർക്കുണ്ട്. തന്റെ പ്രസവത്തെയും ഗർഭകാലത്തെയും കുറിച്ച് മുൻപും താരം നിരവധി തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ 

രണ്ടാമത്തെ കുഞ്ഞ് വേണമെന്ന തീരുമാനമെടുത്തത് എങ്ങനെയെന്ന് കുറിച്ചിരിക്കുകയാണ് സമീറ.

നിങ്ങൾക്ക് രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് എങ്ങനെ അറിയാം? തീരുമാനമെടുക്കൽ വ്യക്തിപരമായിരിക്കുമെന്നും സാഹചര്യമനുസരിച്ച് മാറ്റമുണ്ടാകുമെന്നും താരം പറയുന്നു. തനിക്കെപ്പോഴും രണ്ടു കുട്ടികൾ വേണമെന്നുണ്ടായിരുന്നു. പ്രസവാനന്തര വിഷാദത്തിലൂടെ പോലും കടന്നു പോയ താൻ അതിനാലാണ് രണ്ടാമത്തെ കുട്ടിക്കായി മനസ്സിനെ തയ്യാറാക്കിയതെന്നും താരം പറയുന്നു.

രണ്ടാമതും അമ്മയാകാൻ തയ്യാറാണോ എന്നു കണക്കാക്കാനുള്ള ഏറ്റവും നല്ല മാർ​ഗത്തെ കുറിച്ചും സമീറ പറയുന്നു. അവനവനോടു തന്നെ ഗർഭം, ഉറക്കമില്ലാത്ത രാത്രികൾ, അമിത വണ്ണം തുടങ്ങിയവയിലൂടെ വീണ്ടും കടന്നുപോവാൻ ധൈര്യമുണ്ടോയെന്ന് ചോദിക്കണം. എന്നാൽ അത്രമേൽ ഒരു കുട്ടിക്കു കൂടിയുള്ള ആഗ്രഹം ഈ കടമ്പകളിലൂടെയെല്ലാം തന്നെ വീണ്ടും കടന്നുപോകാൻ പ്രേരിപ്പിച്ചെന്നും താരം പറയുന്നു.

എന്നാൽ ഈ അനുഭവങ്ങൾ തനിക്ക് നിരവധി മുന്നൊരുക്കങ്ങൾ നടത്താനുള്ള ധൈര്യം നൽകിയെന്നും സമീറ പറയുന്നു. കുട്ടികൾ ഇല്ലാത്ത നിരവധി കുടുംബങ്ങളെ തനിക്കറിയാമെന്നും തീരുമാനങ്ങൾ സമ്മർദ്ദം ചെലുത്തിയെടുക്കരുതെന്നും  താരം കുറിക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...