'എന്റെ ഗർഭം ഇങ്ങനല്ല’; വൈറൽ ഫോട്ടോയെക്കുറിച്ച് നവ്യ നായർ

navay23
SHARE

ഞാൻ ഗർഭിണിയില്ല, എന്റെ ഗർഭം ഇങ്ങനല്ല,’...കമന്റുകൾക്കു പുറമെ ഫോൺവിളി കൂടി ആയതോടെയാണ് നവ്യ നായർ ഇങ്ങനെയൊരു മറുപടിയുമായി എത്തിയത്. എന്നാൽ ഈ സംശയങ്ങളും ചോദ്യങ്ങളുമൊക്കെ തമാശയായി ആസ്വദിച്ചുവെന്ന് നവ്യ മനോരമ ഓൺലൈനിനോട് പറയുന്നു. താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ചിത്രത്തിനാണ് ഗർഭിണിയാണോ എന്ന ചോദ്യവുമായി പ്രേക്ഷകർ എത്തിയത്. വസ്ത്രത്തിൽ നിഴൽ അടിച്ചപ്പോഴോ മറ്റോ വയറ് ഉന്തി ഇരിക്കുന്നതുപോലെ തോന്നിയതാകാം ഈ സംശയങ്ങൾക്ക് കാരണമായതെന്ന് നടി പറയുന്നു.

‘അങ്ങനെയൊരു ചിത്രം പോസ്റ്റ്  ചെയ്യുമ്പോൾ അത്രക്കൊന്നും ചിന്തിച്ചില്ല.  പക്ഷേ മോശം കമന്റുകൾ ഒന്നും വന്നിട്ടില്ല, എല്ലാവരും ഞാൻ ഗർഭിണി ആണോ എന്ന് ചോദിച്ചു അത്രേ ഉള്ളൂ.  ആളുകൾക്ക് അങ്ങനെ തോന്നി അവർ അത് നേരെ തന്നെ ചോദിച്ചു, അതിനിപ്പോ എന്താ.  ആ ഫോട്ടോ പോസ്റ്റ് ചെയ്യാൻ എനിക്ക് അവകാശമുണ്ടെങ്കിൽ അത് കാണുന്നവർക്ക് എന്ത് കരുതാനും അവകാശമുണ്ട് .  ഇതൊക്കെ ഒരു തമാശ ആയിട്ടേ കരുതിയിട്ടൊള്ളൂ.  ഇത്തരം വാർത്തകൾക്ക് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ.’ 

‘ആ ചോദ്യങ്ങളിൽ സത്യസന്ധത തോന്നി അതുകൊണ്ടു ഞാൻ മറുപടി കൊടുത്തു.  നമ്മൾ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർ ചിന്തിക്കണം എന്ന് പറയാൻ കഴിയുമോ, നല്ലതും ചീത്തയും നിറഞ്ഞതാണ് സമൂഹം.  നല്ലതു മാത്രം സ്വീകരിച്ചു മുന്നോട്ടു പോവുക അത് മാത്രമേ ചെയ്യാൻ കഴിയൂ.  പിന്നെ എന്റെ ഫോണിന് വിശ്രമമുണ്ടായില്ല കേട്ടോ,  കൂട്ടുകാർ ബന്ധുക്കൾ ഒക്കെ വിളിച്ചു അന്വേഷിച്ചു.  സത്യത്തിൽ സന്തോഷം തോന്നി.  എന്നെ വിളിക്കാനും കാര്യങ്ങൾ അന്വേഷിക്കാനും ഇത്രയും ആൾക്കാർ ഉണ്ടല്ലോ.’

വികെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തി' ആണ് നവ്യയുടെ പുതിയ സിനിമ. തന്റെ രണ്ടാം വരവ് ഒരു നല്ല കഥാപാത്രത്തിലൂടെ ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് നവ്യ പറയുന്നു.  

‘നായികാപ്രാധാന്യമുള്ള സിനിമയാണ്.  കെ.പി.എ.സി. ലളിത, സൈജു കുറുപ്പ്, വിനായകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഷൂട്ട് ഏകദേശം കഴിഞ്ഞു, പോസ്റ്റ് പ്രോഡക്‌ഷൻ വർക്കുകൾ മാത്രമേ ബാക്കിയുണ്ടായുള്ളൂ അപ്പോഴാണ് കൊറോണ വന്നത്.  അതോടെ എല്ലാം മുടങ്ങി.  ഏപ്രിലിൽ റിലീസ് ചെയ്യണ്ട സിനിമ ആയിരുന്നു.  ഈ സമയത്തു എല്ലാം  പ്രതീക്ഷകൾക്ക് വിപരീതമായി ആണ് സംഭവിക്കുന്നത്.  അതുകൊണ്ടു സിനിമ എന്ന്, എങ്ങനെ റിലീസ് ചെയ്യുമെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്.’   

‘നൃത്ത പരിശീലനവുമൊക്കെയായി ജീവിതം തിരക്കിലാണ്.  വെറുതെ ഇരിക്കാറില്ല, ജീവിതത്തിൽ സന്തോഷമാണല്ലോ ഏറ്റവും വലുത് അതുകൊണ്ടു തനിക്കു സന്തോഷം കിട്ടുന്ന കാര്യങ്ങൾ ആണ് ചെയ്യുന്നതെന്നും നവ്യ പറയുന്നു. മുംബൈയിൽ ജോലി ചെയ്യുന്ന നവ്യയുടെ ഭർത്താവ് കോവിഡ് പ്രതിസന്ധിയായതോടെ നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥയിലാണ്. 2010ലായിരുന്നു സന്തോഷ് മേനോനും നവ്യയും വിവാഹിതരാകുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...