'ഓരോ മരണ വീട്ടിലും ജനിക്കുന്ന വിധവകൾ'; ഉള്ളുലഞ്ഞ് ഇർഫാന്റെ ഭാര്യ; കുറിപ്പ്

irfankhan
SHARE

ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അകാല വിയോഗം ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും കേട്ടത്. എന്നാൽ ആ വിയോഗം ഇന്നും അംഗീകരിക്കാനായിട്ടില്ല ഭാര്യയ്ക്കും കുടുംബത്തിനും. ഇർഫാന്റെ ഓർമകളില്‍ ഹൃദയത്തിൽ തൊടുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് ഭാര്യ സുതാപ പങ്കു വച്ചിരിക്കുന്നത്..

പനിനീർപൂക്കളാൽ അലങ്കരിച്ച ഇർഫാന്റെ കബറിന്റെ ചിത്രം പങ്കുവച്ചാണ് സുതാപ കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്. കാൻസർ ബാധയെ തുടർന്നാണ് ബോളിവുഡിന്റെ പ്രിയതാരം വിടവാങ്ങിയത്. കഴിഞ്ഞ ഏപ്രിൽ 29നായിരുന്നു മരണം.  ഇർഫാന്റെ വിയോഗത്തിലെ വേദനമുഴുവൻ നിറച്ചൊരു കുറിപ്പാണ് സുതാപ സിക്ദാർ പങ്കുവച്ചത്. മക്കളായ ബബിൽ ഖാനും അയൻ ഖാനും സുതാപയ്ക്ക് ഒപ്പമുണ്ട്.

സാഹിത്യ നൊബേൽ പുരസ്കാരത്തിന് അർഹയായ ലൂയിസ് ഗ്ലകിന്റെ ഒരു കവിത പങ്കുവച്ചുകൊണ്ടാണ് സുതാപ ഇർഫാന്റെ ഓർമകളിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടു പോകുന്നത്. 'എല്ലാ ദിവസവും മനുഷ്യൻ മരിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിൽ ആദിനം എത്തുമ്പോൾ ഓരോ മരണ വീട്ടിലും പുതിയ വിധവയും അനാഥരായ മക്കളും പിറക്കുന്നു. അവർ പുതിയ ജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ എല്ലാവരും പിരിഞ്ഞു പോകുമ്പോഴും താൻ ആ പഴയ ഓർമ്മകളിൽ ജീവിക്കാൻ കൊതിക്കും.' വേർപാടിന്റെ വേദന വിവരിക്കുന്ന വരികൾ പങ്കുവച്ചിരിക്കുകയാണ് സുതാപ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...