എന്റെ കല്യാണം നടക്കുമോ?; ജ്യോത്സ്യനോട് സൽമാൻ; മറുപടി

salman-khan
SHARE

സല്‍മാൻ ഖാൻ ബോളിവുഡിലെത്തിയിട്ട് മുപ്പത് വർഷത്തിലേറെയായി. സൽമാനൊടൊപ്പം പല നടിമാരുടെയും പേജുകള്‍ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു. പക്ഷേ, അതൊക്കെ ഗോസിപ്പുകള്‍ മാത്രമായി അവസാനിച്ചു. എന്നാണ് വിവാഹമെന്ന് വർഷങ്ങളായി അദ്ദേഹത്തോട് ആരാധകർ ചോദിക്കുന്ന ചോദ്യമാണ്. ഇപ്പോൾ ആ ചോദ്യം സൽമാൻ നേരിട്ട് ചോദിച്ചിരിക്കുകയാണ്, ഒരു ജ്യോത്സ്യനോട്. 

ബി​ഗ് ബോസ് സീസൺ 14ന്റെ വേദിയിലായിരുന്നു സംഭവം അരങ്ങേറിയത്. ഷോയിലെ മത്സരാർഥികളെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ ആയിരുന്നു മത്സരാർഥികളിലൊരാൾ. ആറ് വർഷങ്ങൾക്ക് മുൻപ് സൽമാന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് ജനാർദൻ പ്രവചിച്ചിരുന്നു. അത് ഓർമിച്ചുകൊണ്ടായിരുന്നു ചോദ്യം: '''ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?' 

''തീർച്ചയായും ഇല്ല'' എന്നായിരുന്നു ജോത്സ്യന്റെ മറുപടി. ''വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു'' എന്നാണ് സൽമാൻ ചിരിച്ചുകൊണ്ടു പറഞ്ഞത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...