പിപിഇ കിറ്റ് അണിഞ്ഞ് യാത്ര; ദൃശ്യത്തിലെ 'റാണി' ആകാൻ മീന

meena-drshyam-2
SHARE

ദൃശ്യം 2 വിന്റെ ഭാഗമാകാൻ കൊച്ചിയിലേക്ക് യാത്ര തിരിച്ച് നടി മീന. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലി,ച്ച് പിപിഇ കിറ്റ് ധരിച്ചാണ് മീന വ്യോമമാർഗം കൊച്ചിയിലെത്തിയത്. പിപിഇ കിറ്റ് ധരിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ടും മീന പങ്കുവെച്ചു. 

മീന സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്. 

''സ്പേസിലേക്ക് ‌‌‌‌പോകുന്നയാളെ പോലെയാകും നിങ്ങൾക്കിപ്പോ എന്നെ കാണുമ്പോൾ തോന്നുക. എന്നാൽ യുദ്ധത്തിനു പോകുന്നതു പോലെയാണ് എന്റെ ഇപ്പോളത്തെ അവസ്ഥ. ആളുകളില്ലാത്ത, വിമാനത്താവളം കാണുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു.

ധരിച്ചതിൽ ഒട്ടും യോജിക്കാത്ത വേഷമാണിത്. ചൂടും ഭാരവും കൂടുതൽ. എസിയിൽ ഇരിക്കുകയാണെങ്കിൽപോലും വിയർത്തു കുളിക്കും. മുഖംപോലും ഒന്നു തുടക്കാൻ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്. 

പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടിൽ നിൽക്കുമ്പോഴും ആ വേദനകൾ സഹിച്ച് അവർ നമുക്കായി കരുതൽ തരുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല'', മീന കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...