സംഗീതം പഠിക്കാത്ത എസ്പിബി; നാട്യങ്ങളില്ലാത്ത ജീവിതം; നാദവിസ്മയം

spb-25
SHARE

വൈരുധ്യങ്ങള്‍ നിറഞ്ഞതായിരുന്നു എസ്.പി ബാലസുബ്രണ്യനെന്ന ഗായക വിസ്മയത്തിന്റെ ജീവിതം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പിബിക്കു പക്ഷേ ഏതു തരത്തിലുള്ള പാട്ടുകളും അനായാസേന വഴങ്ങുമായിരുന്നു. ഒരു ദിവസം തന്നെ പലതരത്തിലുള്ള പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തും അദ്ദേഹം വിസ്മയിപ്പിച്ചു. സംഗീതജ്ഞര്‍ ജീവിതത്തില്‍  പാലിക്കുന്ന നിഷ്ഠകളോ ചര്യകളോ ഒന്നും ഒരിക്കലും പാലിച്ചിരുന്നില്ല

കണ്ണടച്ചിരുന്നു ഈ പാട്ട് കേള്‍ക്കുമ്പോള്‍  പാടുന്നയാള്‍ ശാസ്ത്രീയ സംഗീത്തിന്റെ അടുത്തു പോലും പോയിട്ടില്ലെന്നു പറഞ്ഞാല്‍ എസ്.പി.ബിയെന്ന വിസ്മയത്തെ അറിയാത്തവര്‍ അംഗീകരിക്കില്ല. അതായിരുന്നു എസ്.പി ബാലസുബ്രണ്യമെന്ന പാട്ടുകാരന്റെ മേന്‍മകളില്‍ ഒന്ന്.  സംഗീതം കൊണ്ടു വയറുനിറയില്ലെന്ന ഹരികഥാപാട്ടുകാരനായിരുന്ന അച്ഛന്‍ സാമ്പമൂര്‍ത്തിയുടെ സ്വഅനുഭവത്തില്‍ നിന്നുണ്ടായ പേടിയായിരുന്നു മകനെ കുട്ടിക്കാലത്തെ ശാസ്ത്രീയ സംഗീത പഠനത്തില്‍ നിന്ന് അകറ്റിയത്. പക്ഷേ ജീന്‍ വഴി പകര്‍ന്നുകിട്ടിയത് ആര്‍ക്കും വെട്ടിമാറ്റാനാവില്ലല്ലോ. അങ്ങിനെയാണ് എന്‍ജിനിയറിങ് പഠിക്കാനായി മദ്രാസ് നഗരത്തിലെത്തിയ യുവാവ്  ഇന്ത്യന്‍ സംഗീതത്തിന്റെ  എന്‍ജിനിയറിങ് തന്നെ തിരുത്തിക്കുറിക്കുന്നത്

അടുക്കുന്തോറും വിസ്മയമാണ് ആ ജീവിതമെന്ന് പലരും പലവേദികളില്‍ പറഞ്ഞു. ആറടിയോളം ഉയരം. തടിച്ച ശരീരം ,കുടവയറ് ,എസ്.പിബിയുടെ ശരീര ഘടനയാണ്. ഇതുപോലെ   ജീവിതചര്യകളിലും വൈവിധ്യങ്ങളേറെയായിരുന്നു.

ശബ്ദം സൂക്ഷിക്കാന്‍  പാടുപെടുന്ന പാട്ടുകാരുടെ ലോകത്ത് ഇഷ്ടമുള്ളത് ആവോളം ആസ്വദിച്ചു കഴിച്ച നാട്യങ്ങളില്ലാത്തയാള്‍ .ഇങ്ങനെയെല്ലാം ചിട്ടകള്‍ പാലിച്ചാല്‍ കൂടുതല്‍ കാലം ശബ്ദം സൂക്ഷിക്കാന്‍ പറ്റുമായിരിക്കാം. എന്നാല്‍ എന്റെ രീതി മറ്റൊന്നാണ്. ഈ തൊഴിലും ജീവിതവും കൊണ്ട് ഞാനേറെ സംതൃപ്തനാണ്. തൊഴിലിനു വേണ്ടി സ്വകാര്യ സന്തോഷങ്ങള്‍ മാറ്റിനിര്‍ത്താന്‍ ഞാന്‍ തയറല്ല. ശബ്ദം സൂക്ഷിക്കുന്ന കാര്യത്തില്‍ മറ്റുഗായകര്‍ എന്നെ  മാതൃകയാക്കേണ്ടതില്ലെന്നയാരിന്നു ഒരിക്കല്‍  എസ്.പി.ബി തുറന്നു പറഞ്ഞത്.

ജീവിതത്തെ എന്നും പൊസിറ്റീവായി കണ്ടിരുന്ന എസ്.പിബിക്കു തോല്‍വി എന്നതു നിഘണ്ടുവില്ലാത്തതയാരുന്നു.അവസാന നിമിഷം വരെ ‍ സംഗീതം കൊണ്ടു വേദികളില്‍ നിന്ന് വേദികളിലേക്കും സ്റ്റുഡിയോകളിലേക്കും  ഓടികൊണ്ടേയിരുന്നു. ചെന്നൈയിലാകെ വൈറസ് പിടിമുറിക്കിയപ്പോള്‍ മാത്രമാണ് അല്‍പമെങ്കിലും വീട്ടിലേക്കൊതുങ്ങിയത്. ആശുപത്രിയിലെത്തി നാലാം ദിവസം ശ്വാസതടസം നേരിട്ടു വെന്റിലേറ്റിലേക്കു മാറ്റി. ശ്വാസകോശവും ഹൃദയവും ആ വലിയ ശരീരത്തോടു പിണക്കം കാണിച്ചപ്പോഴും വൈറസിനെ തുരത്തി തിരികെ വരുമെന്ന പ്രതീക്ഷ ബാക്കിവച്ചു.

ജീവിതം കൊണ്ടും പാടിയ പാട്ടുകള്‍കൊണ്ടും വിസ്മയമായിരുന്ന എസ്.പി ബാലസുബ്രണ്യം പിന്‍വാങ്ങുമ്പോഴും സംഗീതമുള്ളിടത്തോളം കാലം നാല്‍പതിനായിരത്തിലധികം  പാട്ടുകള്‍ ജനമനസുകളില്‍  ഒഴുകികൊണ്ടേയിരിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...