വീട്ടിൽ വച്ച് പീഡിപ്പിച്ചെന്ന് നടി; അനുരാഗ് കശ്യപിനെതിരെ ബലാൽസംഗ കേസ്

anurag-24
SHARE

ബോളിവുഡ് നടിയുടെ പരാതിയിൽ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാൽസംഗക്കേസ്. അനുരാഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. 

ചൊവ്വാഴ്ച വൈകിട്ടാണ് അഭിഭാഷകൻ നിതിൻ സത്പുട്ടിനൊപ്പം മുംബൈയിലെ വെർസേവ പൊലീസ് സ്റ്റേഷനിലെത്തിയാണ് നടി പരാതി നൽകിയത്. ഒഷിവാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് തീരുമാനിച്ചിരുന്നതെന്നും വനിതാ പൊലീസ് ഇല്ലാത്തതിനാൽ അവസാനം വെർസോവ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. 

‘ബലാത്സംഗം, തെറ്റായ സമീപനം, ന്യായവിരുദ്ധമായ തടങ്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കശ്യപിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നു’– നിതിൻ സത്പുട്ട് ട്വീറ്റ് ചെയ്തു. 2013ൽ യാരി റോഡിലെ വെർസേവയിലെ വസതിയിൽ വച്ച് ബലാത്സംഗം ചെയ്തെന്ന നടിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 

അതേസമയം ആരോപണം നിഷേധിച്ച അനുരാഗ് താൻ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും നിശബ്ദനാക്കാനുള്ള നീക്കമാണ് ഇതെന്നുമാണ് പ്രതികരിച്ചത്. അനുരാഗിന്റെ കുടുംബവും മുൻഭാര്യയും സുഹൃത്തുക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഞാൻ കണ്ടതിൽ ഏറ്റവും വലിയ ഫെമിനിസ്റ്റെന്നായിരുന്നു ബോളിവുഡ് താരം താപ്സീ പന്നു അനുരാഗിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. പ്രശസ്തിക്ക് വേണ്ടിയുള്ള തരംതാണ കളിയാണിതെന്ന് അനുരാഗിന്റെ മുൻഭാര്യ ആരതി ബജാജും ആരോപിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...