‘ഉങ്കൾക്ക് ഒന്നുമാകാത് കണ്ണാ’; മുരളിയെ തേടി രജനികാന്തിന്റെ വാക്ക്; വിഡിയോ

murali-rajini-fan
SHARE

‘മുരളീ.. ഉങ്കൾക്ക് ഒന്നുമാകാത് കണ്ണാ..’ കോവിഡ് ബാധിതനായ ആരാധകന് രജനികാന്ത് അയച്ച ഓഡിയോ സന്ദേശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുരളീ എന്ന ആരാധകൻ ട്വിറ്ററിൽ പങ്കുവച്ച ആഗ്രഹം ശ്രദ്ധയിൽപ്പെട്ടതോടെയാണ് രജനി ഓഡിയോ സന്ദേശം അയച്ചത്.

‘രജനികാന്താണ് എന്റെ നേതാവ്. 2021ലെ തിരഞ്ഞെടുപ്പിൽ രജനി വിജയിക്കുന്നത് കാണണം എന്നായിരുന്നു എന്റെ ആഗ്രഹം. താങ്കൾ നാട് ഭരിക്കണം. എനിക്ക് അതു കാണാനോ അങ്ങയ്ക്കായി പ്രവർത്തിക്കാനോ കഴിയില്ലല്ലോ എന്ന സങ്കടമാണ് അവശേഷിക്കുന്നത്.’ മുരളി കുറിച്ചു. ഈ വാക്കുകൾ വൈറലായതോടെ മുരളിയെ തേടി രജനിയുടെ സന്ദേശം എത്തി.

‘മുരളീ, ഞാൻ രജനികാന്താണ് സംസാരിക്കുന്നത്. നിനക്ക് ഒന്നും സംഭവിക്കില്ല കണ്ണാ. ധൈര്യമായിരിക്ക്. ഞാൻ നിനക്കായി പ്രാർഥിക്കുന്നുണ്ട്. വേഗം അസുഖം മാറി വീട്ടിലെത്തും. വീട്ടിലെത്തിയ ശേഷം ദയവായി നിന്റെ കുടുംബത്തെയും കൂട്ടി എന്റെ വീട്ടിലേക്ക് വരണം.ഞാൻ നിനക്കായി കാത്തിരിക്കും. ധൈര്യമായിരിക്കൂ. എല്ലാ പ്രാർഥനകളും.’ രജനി പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...