'ലെഗ് പീസ്' ചോദിച്ച് യുവാവിന്റെ കമന്റ്; വായടപ്പിച്ച് അന്ന ബെൻ

anna-17
SHARE

സമൂഹമാധ്യമത്തിൽ അനാവശ്യ കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി അന്ന ബെൻ. അനശ്വര രാജനെ പിന്തുണച്ച് 'വീ ഹാവ് ലെഗ്സ്' ക്യാംപെയിനിന്റെ ഭാഗമായി അന്ന നേരത്തെ ചിത്രം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസറ്റഗ്രാമിലിട്ട ഫോട്ടയ്ക്ക് 'ലെഗ് പീസ് ഇല്ലേ' എന്ന ചോദ്യം ഉയർന്നത്. ഉടൻ തന്നെ' ഹാൻഡ് പീസ് മതിയോ' എന്ന മറുപടിയാണ് അന്ന നൽകി. പിന്നാലെ അന്നയെ പിന്തുണച്ച് ആരാധകരും എത്തി. 

അന്നയെ കൂടാതെ റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസിം, രജിഷ വിജയൻ തുടങ്ങിയ യുവ മലയാള നടിമാർ 'വീ ഹാവ് ലെഗ്‌സ്' ക്യാംപെയ്നിന്റെ ഭാഗമായി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...