'ചക്രം' പോലെ കറങ്ങിത്തിരിഞ്ഞ് ആ ഫോട്ടോ വീണ്ടും; പങ്കുവച്ച് വിദ്യ ബാലൻ

vidya-mohanlal
SHARE

മോഹൻലാലുമായുള്ള പഴയകാല ചിത്രം പങ്കുവച്ച് നടി വിദ്യ ബാലൻ. ചക്രം സിനിമയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണ് നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്. 

‘2000 ... എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു ... ചിത്രം ഞാൻ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല," വിദ്യാ ബാലൻ  കുറിച്ചു.

കമല്‍ സംവിധാനം ചെയ്യാനിരുന്ന ചക്രത്തിൽ മോഹന്‍ലാലിനൊപ്പം ദിലീപ് ആയിരുന്നു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രം പാതി വഴിയില്‍ മുടങ്ങി. തുടര്‍ന്ന് വിദ്യ ബോളിവുഡില്‍ എത്തി. അവിടെ വിജയനായികയായി മാറി. ചക്രം എന്ന ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുകയായിരുന്നു.

ശകുന്തള ദേവിയാണ് വിദ്യ അവസാനമായി അഭിനയിച്ച ചിത്രം. ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ടൈറ്റിൽ റോളാണ് വിദ്യ അവതരിപ്പിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...