കോളിവുഡ് പതിവുകളിലേക്കുണരുന്നു; ഷൂട്ടിംഗ് പുനരാരംഭിച്ചു; പ്രതീക്ഷ

tamil-wb
SHARE

കോവിഡുമായി  ബന്ധപ്പെട്ട  നിയന്ത്രണങ്ങളിൽ  ഇളവുകൾ  പ്രഖ്യാപിച്ചതോടെ തമിഴ് നാട്ടിലെ സിനിമ വ്യവസായം  പതുക്കെ ഉണരുന്നു. ആറുമാസം  മുൻപ്  വൈറസ്  വ്യാപനം  മൂലം  നിർത്തിവെച്ച  ഷൂട്ടുകൾ  തുടങ്ങിയതും  പുതിയ  സിനിമ  പ്രഖ്യാപനങ്ങളും  മേഖലക്ക്  വലിയ പ്രതീക്ഷയാണ്  നൽകുന്നത്. 

അതെ സമയം  തീയേറ്ററുകൾ  തുറക്കാൻ  അനുമതി  നൽകുന്നതോടെ     രജനീകാന്തിന്റെയും  വിജയിയുടെതും  അടക്കം  ഒരു  പിടി  സിനിമകലാണ്  റിലീസിന് ഒരുങ്ങുന്നത്.    

കുഞ്ഞൻ  വൈറസ്  നിശ്ചലമാക്കിയ  ദക്ഷിണേന്ത്യൻ  ചലച്ചിത്ര വ്യവസത്തിന്റെ തലസ്ഥാനം  പതുക്കെ  പതിവുകളിലേക്കു  മടങ്ങുകായാണ്.  കോടമ്പാക്കത്തെ നിരത്തുകളിൽ  ആറു മാസങ്ങൾക്കു  ശേഷമാണു  ചിത്രീകരണ  യൂണിറ്റുകളുടെ  വാഹനങ്ങൾ  ഓടി  തുടങ്ങുന്നത്. വൈകാതെ  

തീയേറ്ററുകളിൽ  ആളുകൾ  നിറയുമെന്ന പ്രതീക്ഷയിlaanu   സ്റ്റാർട്ട്‌,   ആക്ഷൻ  കട്ട്‌,  നിർദേശങ്ങൾ ഉയരുന്നത്. സംവിധായകൻ  സുന്ദർ  സിയും  നടി  കുശ്ബുവും  നിർമിക്കുന്ന   സിനിമയുടെ  ചിത്രീകരണമാണ്   തുടങ്ങിയത്. പ്രസന്ന, ഷാം അശ്വിൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നടൻ റഹ്മാൻ നായകനാവുന്ന സിനിമയുടെ    പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. 

ദിവസങ്ങൾക്ക് മുമ്പാണ്  ബ്രഹ്മാണ്ഡ  സിനിമകയുടെ നിർമാതാവ് കെ.പി. കുഞ്ഞിമോൻ ജെൻ്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതും  കോടമ്പാക്കത്ത്  ആവേശമായിട്ടുണ്ട് .

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...