അന്ന് 14000; ഇന്ന് വെറും 100 രൂപ; വൈദ്യുതി ബില്ലിലെ മാറ്റം; സാധ്യമായത് ഇങ്ങനെ

renjith-solar
SHARE

ലോക്ഡൗൺ കാലത്ത് ഏറെ പരാതികൾ ഉയര്‍ന്ന വിഷയമായിരുന്നു കുത്തനെ കൂടിയ വൈദ്യുതി ബിൽ. ഇപ്പോഴിതാ 14,000 രൂപയിൽ നിന്ന് വെറും നൂറു രൂപയിലേക്ക് വൈദ്യുതി ബിൽ എത്തിയ വിവരം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ. സോളറിലേക്ക് മാറിയതോടെയാണ് ഈ നേട്ടമെന്ന് രഞ്ജിത് ശങ്കർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചു. ഇതെങ്ങനെ സാധ്യമായെന്ന് ഇപ്പോൾ അദ്ദേഹം മനോരമ ന്യൂസ് ‍ഡോട് കോമിനോട് പങ്കുവയ്ക്കുകയാണ്.

'മാസംതോറും ഏകദേശം 14,000 രൂപയോളം വൈദ്യുതി ബിൽ വരുമായിരുന്നു. അപ്പോഴാണ് സോളർ വൈദ്യുതിയിലേക്ക് മാറാമെന്ന ചിന്ത വന്നത്. സോളർ വയ്ക്കാനായി ഏകദേശം 3 ലക്ഷമാണ് ചിലവായത്. ലോക്ഡൗണിന് മുമ്പാണ് ചെയ്ത് തുടങ്ങിയത്. എന്നാൽ അതിന് ആവശ്യമായ ഗ്രിഡ് ഒക്കെ കിട്ടാൻ വൈകി. പിന്നെ കെഎസ്ഇബിയുടെ അനുമതിക്കായും കുറച്ച് കാത്തിരുന്നു. ഇപ്പോഴാണ് പൂർണമായും നടപ്പാക്കിയത്.

ഗ്രിഡ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. കെഎസ്ഇബിയുമായി കരാർ വെച്ചാണ് ഞാൻ ചെയ്തത്. സോളർ പാനലിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കുകയാണ് ഞാൻ ചെയ്യുന്നത്. ഉദാഹരണത്തിന് 1000 വാട്ടാണ് വീട്ടിൽ ഉപയോഗിക്കുന്നതെന്ന് വെയ്ക്കുക. 1200 വാട്ട് കെഎസ്ഇബിയ്ക്ക് കൊടുക്കുകയാണെങ്കിൽ ആ 200 വാട്ട് വൈദ്യുതിയുടെ പൈസ അവർ നമുക്ക് തരും. 800 വാട്ട് ആണ് കൊടുക്കുന്നതെങ്കിൽ 200 വാട്ടിന്റെ പണം നമ്മൾ കെഎസ്ഇബിക്ക് നൽകണം. ഇതാണ് രീതി. ഇപ്പോൾ അതുകൊണ്ട് വളരെ ചെറിയ സ്ലാബ് ആണ് വരുന്നത്.

ബാറ്ററിയിലും ഇത് പ്രവർത്തിപ്പിക്കാം. അപ്പോൾ കെഎസ്ഇബിയുമായി ബന്ധം ആവശ്യമില്ല. ഇപ്പോൾ എല്ലാ ഉപകരണങ്ങളും ഇത് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. ലാഭവുമാണ്..’  രഞ്‍ജിത് ശങ്കർ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...