ബ്ലാക്ക് പിങ്കിന്റെ തേരോട്ടം; അടുത്ത ഹിറ്റുമായി കൊറിയൻ ഗേൾ ട്രൂപ്പ്

black-pink
SHARE

യൂട്യൂബിൽ  തരംഗമാവുകയാണ് യുവത്വത്തിന്റെ ഹരമായ കൊറിയൻ മ്യൂസിക് ബാൻഡ് ബ്ളാക്ക് പിങ്കിന്റെ ഈ വർഷത്തെ ആൽബം. How you like that എന്ന ആൽബത്തിന് കിട്ടിയത് 500 മില്യൺ വ്യൂസാണ്.

2016 ൽ Square one എന്ന ആൽബത്തിലെ ബൂംബയ്യാ എന്ന ഗാനമിറങ്ങിയതിൽപ്പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ കൊറിയൻ ഗേൾ ട്രൂപ്പിന്. ചെയ്ത ആൽബങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ബൂംബയ്യയും വിസിലും ഇറങ്ങി ഏറ്റവും വേഗത്തിൽ ബിൽബോർഡിൽ സ്ഥാനം പിടിച്ചു. വെറും 4വർഷംകൊണ്ട് 16 ആൽബങ്ങൾ. എല്ലാം ഒന്നിനൊന്ന് മികച്ചവ.

2019ൽ ഇറങ്ങിയ kILL THIS LOVE എന്ന പാട്ടിലൂടെയാണ് ബ്ളാക്ക് പിങ്ക് ടീനേജേഴ്സിന്റെ പ്രിയബാന്റായത്. kILL THIS LOVE, How you like that എന്നീ ആൽബങ്ങൾ ഗിന്നസ് റെക്കോഡ് നേടിയിട്ടുണ്ട്. റിലീസ് ചെയ്ത് 24 മണികൂറിൽ ഏറ്റവും അധികം ആളുകൾ കണ്ടതാണ് റെക്കോഡ് നേട്ടത്തിന് അർഹമാക്കിയത്. ഈ വർഷംജുലായ് 17 ഇറങ്ങിയ How you like that 2 മാസംകൊണ്ട് യൂട്യൂബിൽ 500 മില്യൺ വ്യൂസ്എന്നനേട്ടവും കൈവരിച്ചിരിക്കുന്നു.റോസ്,ജിസൂ,ജെനി,ലിസ എന്നിവരാണ് ബ്ളാക്ക് പിങ്ക് ടീം. സൌത് കൊറിയയിലെ സിയോളിൽ നിന്ന് പാടിത്തുടങ്ങി ലോകമെമ്പാടുമുള്ള വൻ വേദികൾ കീഴടക്കി മുന്നേറുകയാണ്  ബ്ളാക്ക് പിങ്ക്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...