പതിവു തെറ്റിച്ചില്ല; മോഹൻലാൽ ആയുർവേദ ചികിൽസയിൽ; ചിത്രങ്ങൾ

mohanlal-new-pic
SHARE

ഇത്തവണയും പതിവുതെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ. വര്‍ഷംതോറും ചെയ്യാറുളള ചികിത്സയ്ക്കാണ് സൂപ്പർതാരം എത്തിയത്.  പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം ഇപ്പോൾ. 

അതേസമയം, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റ ചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടിയത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രീകരണം നടക്കുക. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിര്‍മിക്കുന്നത്. മീന ഉള്‍പ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2–വിലുമുണ്ടാകും. തൊടുപുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...