പിണങ്ങല്ലേ പീലി... പിറന്നാളിനു‍ മമ്മുട്ടിയുടെ വക സര്‍പ്രൈസ് സമ്മാനം; വിഡിയോ

peelibday
SHARE

മമ്മുട്ടിയുടെ പിറന്നാളിന് ക്ഷണിക്കാത്തതിന് കരഞ്ഞു ബഹളംവച്ച  പീലിക്കുട്ടിയുടെ ജന്‍മദിനത്തില്‍‍ മമ്മുട്ടിയുടെ വക സര്‍പ്രൈസ് സമ്മാനമെത്തി. പിറന്നാള്‍ ആഘോഷത്തിന് കുടുംബം ഒരുങ്ങിയിരിക്കെയാണ് മമ്മുട്ടിയുടെ പ്രതിനിധികള്‍ സമ്മാനവുമായി കൊച്ചിയില്‍ നിന്ന് മലപ്പുറത്തെത്തിയത്.

അടുത്ത ബന്ധുക്കള്‍ മാത്രം ചേര്‍ന്ന് കേക്കു മുറിക്കാന്‍ ഒരുങ്ങുബോഴാണ് "പീലിക്കുട്ടിക്ക് പിറന്നാള്‍ ആശംസകളോടെ മമ്മുക്ക"" എന്നെഴുതിയ കേക്കെത്തിയത്. ഒപ്പം പ്രത്യേകം തുന്നിയെടുത്ത കുഞ്ഞുടുപ്പും. 

ഇതോടെ കുടുംബം തയാറാക്കി വച്ച കേക്കു മാറ്റി വച്ച് പകരം മമ്മുട്ടി സമ്മാനിച്ച കേക്കു മുറിച്ചു. സമ്മാനമായി നല്‍കിയ കുഞ്ഞുടുപ്പണിഞ്ഞ് സുന്ദരിക്കുട്ടിയായി. നിമിഷങ്ങള്‍ക്കകം മമ്മുട്ടി വീഡിയോ കോള്‍ വഴി ആശംസയറിയിച്ചതോടെ കുടുംബത്തിനും ഒത്തുകൂടിയവര്‍ക്കും ഇരട്ടി പിറന്നാള്‍ മധുരം.

കോവിഡ് ഒഴിഞ്ഞാല്‍ പീലിയേയും കുടുംബത്തേയും നേരില്‍ കാണാമെന്നും മമ്മുട്ടി അറിയിച്ചിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...