അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം..; വര്‍ക്കൗട്ട് വിഡിയോ പങ്കിട്ട് ചാക്കോച്ചന്‍

kunchako-boban
SHARE

വർഷങ്ങൾക്കുശേഷം വർക്കൗട്ടിന്റെ ഭാഗമായി പുഷ്അപ്പ് എടുക്കുന്ന വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ ഷോൾഡർ ലിഗമന്റിന് ഗുരുതരമായ പ്രശ്നമുണ്ടായിരുന്നുവെന്നും കൈ അനക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും കുഞ്ചാക്കോ ബോബോൻ പറയുന്നു. 

ഏറ്റവും ഇഷ്ടപ്പെട്ട ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാനോ, എന്തിന് സിനിമയിലെ പാട്ടുസീനിൽ നായികമാരെ പൊക്കാനോ ഒന്നും തനിക്ക് കഴിഞ്ഞ 10 വർഷമായി കഴിഞ്ഞിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബൻ തമാശരൂപേണ  പറയുന്നു.

തന്റെ ഒാർത്തോ ഡോക്ടറായ മാമൻ അലക്സാണ്ടറിന് നന്ദിപറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പേഴ്സണൽ ട്രെയിനറായ ഷൈജൻ അഗസ്റ്റിനും നന്ദി പറയുന്നു.  തനിക്ക് സുഖമില്ലാതിരുന്ന കാലത്ത് ട്രെയിനർ തന്നെ പരിശീലിപ്പിച്ചതും അന്ന് വേദന സഹിച്ച് പരിശീലിച്ചതും ഇപ്പോൾ സ്വയം പരിശീലിക്കുന്നതും  വിഡിയോയിലുണ്ട്

വർക്ക്ഒൗട്ട് വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...