അന്ന് സ്വർണ്ണക്കമ്മൽ വാങ്ങിത്തന്ന അമ്മാവൻ; മൂക്ക് എല്ലാം പറയും; കൊച്ചുപ്രേമനെക്കുറിച്ച് അഭയ

kochupreman-abhaya-horanmayi
SHARE

നടൻ കൊച്ചുപ്രേമനെക്കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ കുറിപ്പ് വൈറലാകുന്നു. അഭയയുടെ അമ്മാവൻ കൂടിയാണ് കൊച്ചുപ്രേമൻ. 

''മൂക്കുകൾ തമ്മിലുള്ള സാമ്യം എല്ലാം പറയും. കെഎസ് രാജു തന്റെ സഹോദരി പുത്രി അഭയാ ഹിരൺമയിക്കൊപ്പം'', എന്ന ആമുഖത്തോടെയാണ് കുറിപ്പ്. തുടർന്ന് കൊച്ചുപ്രേമനെക്കുറിച്ചുള്ള ഓര്‍മകളും അഭയ പങ്കുവെയ്ക്കുന്നു.

അഭയയുടെ കുറിപ്പ്: 

‘ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോ വീണ്ടും കമ്മൽ…

കോളജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ…പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ട് തരും ..ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ ‘ഗിഫ്റ്റ് ബോക്‌സ് ‘ ആണ് മാമ്മൻ

MORE IN INDIA
SHOW MORE
Loading...
Loading...