‘അച്ഛനാണത്രേ, കണ്ടാല്‍ ഏറിയാൽ ഏട്ടൻ’; അച്ഛന് ആശംസയുമായി സിതാര

sithara
SHARE

കുടുംബത്തോടൊപ്പമുള്ള നല്ല നിമിഷങ്ങളും പാട്ടും സന്തോഷങ്ങളുമൊല്ലാം തന്റെ സോഷ്യൽ മിഡിയയില്‍ പങ്ക് വയ്ക്കുന്ന പതിവുണ്ട് ഗായിക സിതാര കൃഷ്ണ കുമാറിന്. ഇപ്പോഴിതാ തന്റെ പിതാവിന് വേറിട്ടൊരു പിറന്നാൽ ആശംസാകുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛൻ ഡോക്ടർ കൃഷ്ണ കുമാറിനെ കണ്ടാൽ പ്രയം തോന്നില്ലെന്നും ഇനി അനിയനു സുഖമാണോ എന്ന് ആളുകൾ ചോദിക്കുന്ന കാലവും ദൂരെയല്ലെന്നും സിതാര കുറിക്കുന്നു. കാർത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയില്‍ ജനിച്ച അച്ഛന്റെ പിറന്നാൾ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവെന്നും സിതാര കുസൃതി കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം: അച്ഛനാണത്രേ, ആ ഇരിപ്പുകണ്ടാ... ഏറിയാൽ ഏട്ടൻ, അതികൂടുതൽ പറയുമോ? ഇനി എന്നാണാവോ ഈ മനുഷ്യനെ കാണിച്ച്, അനിയന് സുഖമല്ലേ സിതാരേ എന്ന് ആളുകൾ ചോദിക്കുക !!! അച്ഛനോടൊക്കെ അഷൂയ തോന്നുവോ !?? ശേ !!!

എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന്, എന്റെ അച്ഛക്കുട്ടന് പിറന്നാൾ ആശംസകൾ !!

കെട്ടിപ്പിടിച്ച് ഉമ്മ !!!!!!

NB:കാർത്തികയുടെയും, അഷ്ടമിരോഹിണിയുടേയും ഇടയിലെവിടെയോ ആണ് മൂപ്പരുടെ പിറന്നാൾ !!

ഞങ്ങൾ ബാലഗോകുലമായി കൊണ്ടാടാറാണ് പതിവ്

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...