എല്ലാ ദിവസവും ഗോമൂത്രം കൂടിക്കും; വെളിപ്പെടുത്തി അക്ഷയ് കുമാര്‍

cowurineakshay
SHARE

ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഡിസ്‌കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഇൻസ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെ അക്ഷയും ബെയര്‍ ഗ്രില്‍സും ചേർന്നുള്ള 'ഇന്‍ ടു ദ വൈല്‍ഡ്' സ്‌പെഷ്യല്‍ എപ്പിസോഡിനെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഷോയിൽ അക്ഷയ് കുമാർ മരത്തിൽ കയറുന്നതും കയറുകെട്ടിയ ഏണിയിൽ കയറുന്നതും മാത്രമല്ല ആന പിണ്ടം ചായ കുടിക്കുന്നുണ്ടെന്നും ബെയര്‍ ഗ്രില്‍സ് പറയുന്നു.

ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ കടന്നു വന്ന കൗതുകത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോഴാണ് മറ്റൊരു വെളിപ്പെടുത്തലും അക്ഷയ് കുമാർ നടത്തിയത്. 

ദിവസവും ഗോ മൂത്രം കുടിക്കുന്ന തനിക്ക് ആന പിണ്ടം ചായ ഒന്നുമല്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. ആയോധനകലകൾ ആഭ്യസിക്കുകയും ശരീരം നന്നായി കാത്ത് സൂക്ഷിക്കുകയുമൊക്കെ ചെയ്യുന്നതാരത്തിൻറെ ഈ പതിവ് ഇപ്പോഴാണ് പുറത്തറിയുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...