കങ്കണയുടെ പോരാട്ടം ഭഗത് സിങ്ങിനെ പോലെ ധീരം; പിന്തുണയുമായി വിശാൽ

vishalkankana
SHARE

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. കങ്കണയെ വിമർശിച്ചും പ്രശംസിച്ചും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ താരത്തെ തൻറെ ട്വിറ്ററിലൂടെ പ്രശംസിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങുമായി താരതമ്യപ്പെടുത്തിയാണ് കങ്കണയെ അദ്ദേഹം പ്രശംസിച്ചത്. 

1920 ൽ ഭഗത് സിങ്ങ് നടത്തിയ പോരാട്ടത്തിന് സമാനമാണ് കങ്കണയുടം ഇപ്പോഴത്തെ പോരാട്ടമെന്നാണ് വിശാലിന്റെ നിലപാട്.

കങ്കണയുടെ തന്റേടത്തിന് മുൻപിൽ അഭിമാനമുണ്ടെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ സത്യം വിളിച്ചു പറയുന്ന സ്വഭാവക്കാരിയാണ് കങ്കണയെന്നും കുറിപ്പിൽ പറയുന്നു. സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ വകവെക്കാതെ ശക്തമായി പൊരുതുന്ന കങ്കണയെ അഭിനന്ദിക്കാനും വിശാല്‍ മറന്നില്ല.

സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുകള്‍ സംഭവിക്കുമ്പോള്‍ സാധാരണക്കാരന് മാതൃകയാക്കാവുന്നതാണ് താരത്തിൻറെ പ്രവർത്തികളെന്നും തെറ്റ് സംഭവിക്കുമ്പോൾ   ചൂണ്ടിക്കാണിക്കാന്‍ താര പരിവേഷം ആവശ്യമില്ലെന്നും വിശാൽ വ്യക്തമാക്കി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...