മിണ്ടാൻ പോലും കഴിയാതെ സുശാന്ത്; അവശനായ വിഡിയോ പകർത്തി റിയ

sushant-09
SHARE

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ആരോഗ്യനില തീർത്തും മോശമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഫെബ്രുവരിയിൽ റിയാ ചക്രബർത്തി ചിത്രീകരിച്ച വിഡിയോയാണ് പുറത്ത് വന്നത്. മാനസികമായും ശാരീരികമായും അവശനായ സുശാന്തിനെയാണ് രണ്ട് വിഡിയോ ക്ലിപ്പുകളിലായി കാണാൻ കഴിയുക.

സുന്ദരനാണല്ലോയെന്നും ക്യൂട്ടാണെന്നുമെല്ലാം റിയ പറയുമ്പോൾ ചെറു ചിരിമാത്രമാണ് സുശാന്ത് നൽകുന്നത്. റിയയുടെ മൊബൈൽ ഫോണിലാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്. സുശാന്തിനൊപ്പം കഴിഞ്ഞിരുന്ന റിയ ജൂൺ എട്ടിനാണ് പിണങ്ങി ഇറങ്ങിപ്പോകുന്നത്. 14–ാം തിയതി സുശാന്ത് സിങിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തുകയും ചെയ്തു. സുശാന്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് അന്വേഷണം നടക്കുകയാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ റിയയെ കഴിഞ്ഞ ദിവസം എൻസിബി അറസ്റ്റ് ചെയ്തിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...