ടെലിവിഷൻ താരം ആത്മഹത്യ ചെയ്ത നിലയിൽ; സുഹൃത്തിനെതിരെ കുടുംബം

serial-death
SHARE

തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ മധുരനഗറിലെ ഫ്ളാറ്റിൽ ചൊവ്വാഴ്ച രാത്രിയാണ് ശ്രാവണിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു. എസ്ആർ നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ശ്രാവണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

കുളിക്കാൻ പോവുന്നു എന്നു പറഞ്ഞ് മുറിയിൽ പ്രവേശിച്ച ശ്രാവണിയെ ഒരു മണിക്കൂർ കഴിഞ്ഞും കാണാതായി. ഇതോടെ കുടുംബാംഗങ്ങൾ വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറിപ്പൊന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ശ്രാവണിയുടെ സുഹൃത്തായിരുന്ന ദേവരാജ് റെഡ്ഡിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. ദേവരാജിനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ടിക്‌ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജുമായി ശ്രാവണിയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ദേവരാജ് പണത്തിനു വേണ്ടി ശ്രാവണിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നെന്ന് സഹോദരൻ ശിവ കൊണ്ടാപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ദേവരാജ് ബ്ലാക്ക് മെയിൽ ചെയ്യുന്ന കാര്യം ശ്രാവണി തന്നോട് പറഞ്ഞിരുന്നെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...