ലഹരി നിറച്ച സിഗരറ്റ് വലിച്ചു; പൊട്ടിക്കരഞ്ഞ് സമ്മതിച്ച് റിയ

rhea-09
SHARE

ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന വാദം തിരുത്തി നടി റിയചക്രവർത്തി. സഹോദരനൊപ്പമിരുത്തിയുള്ള നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യംചെയ്യലിൽ ആണ് റിയയുടെ കുറ്റസമ്മതം. സുശാന്തിനും ഷോവിക്കിനുമൊപ്പമായിരുന്നു താരം ലഹരി മരുന്ന് ഉപയോഗിച്ചത്. ഇതിനും പുറമേ സുശാന്തിന് പലപ്പോഴായി ലഹരിമരുന്ന് എത്തിച്ചുകൊടുത്തിരുന്നതായും റിയ സമ്മതിച്ചു. 

ലഹരിഇടപാടുകാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും റിയ പറഞ്ഞു. ലോക്ഡൗൺ സമയത്ത് ലഹരിമരുന്ന് കിട്ടാൻ പ്രയാസമായപ്പോൾ ഷോവിക്കാണ് സംഘടിപ്പിച്ച് നൽകിയത്.

ഷോവിക്കും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെയും നിരവധി തവണ ലഹരി ഇടപാട് നടത്തിയതിനു തെളിവുണ്ടെന്ന് എൻസിബി അറിയിച്ചു. റിയയുടേയും ഷോവികിന്റെയും നിർദേശപ്രകാരം കഴിഞ്ഞ മാർച്ചിനും ജൂണിനുമിടയിൽ 165 ഗ്രാം കഞ്ചാവാണ് വീട്ടുജോലിക്കാൻ ദീപേഷ് സാവന്ത് സുശാന്തിന് കൈമാറിയതെന്ന് എൻസിബിവൃത്തങ്ങൾ അറിയിച്ചു. ദീപേഷ് സാവന്തിനെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...