കരച്ചില്‍ മാറി പീലി ചിരിച്ചു; പാട്ടു പാടാന്‍ മമ്മൂക്കയുടെ വീട്ടിലേക്ക്: വിഡിയോ

mammootty-fan-girl
SHARE

മമ്മൂട്ടിയുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്നു പറഞ്ഞു കരഞ്ഞ നാലു വയസുകാരി ആരെന്ന് അന്വേഷിച്ച് മമ്മൂട്ടി. കുട്ടിയുടെ പേരു വിവരങ്ങള്‍ അറിഞ്ഞതോടെ കോവിഡ് അല്‍പം കുറഞ്ഞാല്‍ മമ്മൂട്ടിയെ കുടുംബസമേതം കാണാമെന്നും അറിയിപ്പു ലഭിച്ചു. ആ വിശേഷങ്ങള്‍ പീലിയും കുടുംബവും പറയുന്നു. വിഡിയോ കാണാം. 

മമ്മുട്ടി ബര്‍ത്ത്‍ഡേക്ക് ക്ഷണിക്കാത്തതില്‍ പരിഭവിച്ച നാലു വയസുകാരിയുടെ പേര് എന്തെണന്ന് മമ്മൂട്ടിയുടെ ഫെയ്സ്ബുക്കില്‍ തിരഞ്ഞതോടെയാണ് നാലു വയസുകാരി പീലി താരമായത്. കുട്ടിയുടെ പിതാവ് ഹമീദലിയും വല്യൂപ്പയും കുടുംബവുമെല്ലാം കടുത്ത മമ്മൂട്ടി ആരാധകരാണ്. മമ്മൂട്ടിയുടെ പിറന്നാളാണന്ന് വീട്ടില്‍ ഹമീദലി സംസാരിച്ചതോടെയാണ് കുട്ടി പിറന്നാളിന് വിളിച്ചില്ലെന്നു നിലവിളിച്ചു ബഹളമുണ്ടാക്കിയത്. മമ്മുട്ടി ഫാന്‍സ് അസോസിയേഷന്‍റെ ഭാരവാഹിയുമാണ് കുട്ടിയുടെ പിതാവ്.  

മമ്മൂട്ടിയെ ഉളള സ്ഥലത്തു പോയി കണ്ടിട്ടു തന്നെ ഇനി കാര്യമെന്ന് പീലിക്കുട്ടി പറയുന്നു. ഹമീദലിയുടെ പിതാവ് ഹംസ ഗള്‍ഫിലായിരുന്നപ്പോള്‍ പോലും മമ്മൂട്ടി സിനിമകള്‍ മുടക്കമില്ലാതെ കാണുമായിരുന്നു.  കോവിഡ് ഒഴിയുബോള്‍ പീലിയേയും കുടുംബത്തേയും മമ്മൂട്ടി നേരില്‍ കാണുമെന്ന് അറിയിപ്പു ലഭിച്ചതായും കുടുംബം പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...